ചേനപ്പാടി വോളിബോള്‍ ടൂര്‍ണമെന്റ് : സെവൻസ് പത്തനംതിട്ട ചാമ്പ്യന്മാർ

ചേനപ്പാടി വോളിബോള്‍ ടൂര്‍ണമെന്റ് : സെവൻസ്  പത്തനംതിട്ട  ചാമ്പ്യന്മാർ

കാഞ്ഞിരപ്പള്ളി: ചേനപ്പാടി യംഗ്‌സേ്റ്റഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍, നാല്പതാം വാർഷികത്തോടനുബന്ധിച്ചു നടത്തിയ വോളിബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു. ഞായറാഴ്ച നടന്ന ഫൈനൽ മത്സരത്തിൽ സെവൻസ് പത്തനംതിട്ട എതിരില്ലാത്ത മൂന്നു സെറ്റുകൾക്ക് മൈത്രി ആനക്കല്ലിനെ പരാജയപ്പെടുത്തി ട്രോഫി കരസ്ഥമാക്കി .

ഞായറാഴ്ച വൈകിട്ട് ആറിന് നടന്ന സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി ഉദ്ഘാടനം ചെയ്തു. . ടി. പി. രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സി. ഐ. ടി. ഡി. സുനില്‍ കുമാര്‍ സമ്മാദാനം നിർവഹിച്ചു ഒന്നാം സമ്മാനമായി സെവൻസ് പത്തനംതിട്ടയ്ക്ക് 10,001 രൂപയും, രണ്ടാം സമ്മാനം മൈത്രി ആനക്കല്ലിനു 7001 രൂപയും നൽകി.