ജനപ്രതിനിധികളുടെ തകർപ്പൻ മേളപ്പെരുക്കം: ആന്റോ ആന്റണിയും, പി സി യും എൻ. ഹരിയും ഒപ്പത്തിനൊപ്പം.. ( വീഡിയോ)

ജനപ്രതിനിധികളുടെ തകർപ്പൻ മേളപ്പെരുക്കം: ആന്റോ ആന്റണിയും, പി സി യും എൻ. ഹരിയും ഒപ്പത്തിനൊപ്പം.. ( വീഡിയോ)

ജനപ്രതിനിധികളുടെ മേളപ്പെരുക്കം : ആന്റോ ആന്റണിയും, പി സി യും എൻ. ഹരിയും ഒപ്പത്തിനൊപ്പം.. ( വീഡിയോ)

എരുമേലി : എരുമേലി പേട്ടതുള്ളലിന്റെ തുടക്കം കുറിച്ചുകൊണ്ട് നടത്തിയ ചെണ്ടമേളത്തിൽ ജനപ്രതിനിധികളായ ആന്റോ ആന്റണി എം പി യും, പി സി ജോർജ് എം എൽ എ യും, ഒപ്പം ബി ജെ പി ജില്ലാ പ്രസിഡണ്ട് എൻ ഹരിയും ചേർന്നതോടെ രംഗം കൊഴുത്തു.

ആദ്യം പി സി താളമിട്ടതോടെ മേളക്കാർ തുടങ്ങി. മേളം മുറുകിയതോടെ ആന്റോ ആന്റണിയും എൻ ഹരിയും സ്ഥലത്തെത്തി. വര്ഷങ്ങളായി പി സി ചെണ്ടകൊട്ടിയാണ് മേളത്തിന് തുടക്കമിടുന്നത്. ഈ പ്രാവശ്യം പി സി ചെണ്ട എടുത്തതോടെ എൻ ഹരിയും മറുവശത്തു നിന്നും ചെണ്ട എടുത്തു. പിന്നെ വാശിയേറിയ ചെണ്ടകൊട്ടാണ് നടന്നത്.

പി സി യുടെ തകർപ്പൻ പ്രകടനം കണ്ടപ്പോൾ ആവേശം കയറി ആന്റോ ആന്റണിയും അരക്കൈ നോക്കിവാൻ തുനിഞ്ഞു. പി സി തന്നെ ചെണ്ടക്കോൽ എടുത്തു നൽകി. എം പി യുടെ താളം ഇടയ്ക്കു തെറ്റിയതോടെ ” അങ്ങനെയല്ലാശാനെ ഇങ്ങനെ ” എന്ന് പറഞ്ഞു പൂഞ്ഞാർ ആശാൻ പി സി , ആന്റോ ആന്റണിക്ക് ചെണ്ടകൊട്ടിന്റെ രഹസ്യങ്ങൾ മന്ത്രിച്ചു കൊടുത്തു . കൈയിൽ പിടിച്ചു ചെണ്ടകോൽ ശരിയായി പിടിക്കേണ്ടത് എങ്ങനെയാണെന്ന് കാണിച്ചും കൊടുത്തു. ട്രിക്ക് പിടികിട്ടിയതോടെ എം പി യും കൊട്ടിക്കയറി. എൻ ഹരി ശാസ്ത്രീയമായ രീതിയിൽ ഏറെനേരം കൊട്ടിയ ശേഷമാണു നിർത്തിയത്..

വീഡിയോ കാണുക

ജനപ്രതിനിധികളുടെ തകർപ്പൻ മേളപ്പെരുക്കം

ജനപ്രതിനിധികളുടെ തകർപ്പൻ മേളപ്പെരുക്കം: ആന്റോ ആന്റണിയും, പി സി യും എൻ. ഹരിയും ഒപ്പത്തിനൊപ്പം.. ( വീഡിയോ)എരുമേലി പേട്ടതുള്ളലിന്റെ തുടക്കം കുറിച്ചുകൊണ്ട് നടത്തിയ ചെണ്ടമേളത്തിൽ ജനപ്രതിനിധികളായ ആന്റോ ആന്റണി എം പി യും, പി സി ജോർജ് എം എൽ എ യും, ഒപ്പം ബി ജെ പി ജില്ലാ പ്രസിഡണ്ട് എൻ ഹരിയും ചേർന്നതോടെ രംഗം കൊഴുത്തു. ആദ്യം പി സി താളമിട്ടതോടെ മേളക്കാർ തുടങ്ങി. മേളം മുറുകിയതോടെ ആന്റോ ആന്റണിയും എൻ ഹരിയും സ്ഥലത്തെത്തി. വര്ഷങ്ങളായി പി സി ചെണ്ടകൊട്ടിയാണ് മേളത്തിന് തുടക്കമിടുന്നത്. ഈ പ്രാവശ്യം പി സി ചെണ്ട എടുത്തതോടെ എൻ ഹരിയും മറുവശത്തു നിന്നും ചെണ്ട എടുത്തു. പിന്നെ വാശിയേറിയ ചെണ്ടകൊട്ടാണ് നടന്നത്. പി സി യുടെ തകർപ്പൻ പ്രകടനം കണ്ടപ്പോൾ ആവേശം കയറി ആന്റോ ആന്റണിയും അരക്കൈ നോക്കിവാൻ തുനിഞ്ഞു. പി സി തന്നെ ചെണ്ടക്കോൽ എടുത്തു നൽകി. എം പി യുടെ താളം ഇടയ്ക്കു തെറ്റിയതോടെ " അങ്ങനെയല്ലാശാനെ ഇങ്ങനെ " എന്ന് പറഞ്ഞു പൂഞ്ഞാർ ആശാൻ പി സി , ആന്റോ ആന്റണിക്ക് ചെണ്ടകൊട്ടിന്റെ രഹസ്യങ്ങൾ മന്ത്രിച്ചു കൊടുത്തു . കൈയിൽ പിടിച്ചു ചെണ്ടകോൽ ശരിയായി പിടിക്കേണ്ടത് എങ്ങനെയാണെന്ന് കാണിച്ചും കൊടുത്തു. ട്രിക്ക് പിടികിട്ടിയതോടെ എം പി യും കൊട്ടിക്കയറി. എൻ ഹരി ശാസ്ത്രീയമായ രീതിയിൽ ഏറെനേരം കൊട്ടിയ ശേഷമാണു നിർത്തിയത്.. വീഡിയോ കാണുക for more videos and news, please log on to KanjirappallyNEWS.com

Posted by Kanjirappally News on Friday, January 12, 2018