”കേരളത്തിന്റെ പാദുവ” – ചെങ്ങളം സെന്റ് ആന്റണീസ് തീര്‍ത്ഥാടന ദേവാലയം

പാദുവയിൽ പൂജ്യമായി സൂക്ഷിച്ചിരിക്കുന്ന വി. അന്തോനീസിന്റെ തിരുശേഷിപ്പ് പൊതുവണക്കവും കേരളത്തിലെ ആന്റണി നാമധാരികളുടെ സംഗമവും ചെങ്ങളത്ത്

ചെങ്ങളം: ഇറ്റലിയിലെ പാദുവയി. പൂജ്യമായി സൂക്ഷിച്ചിരിക്കുന്നതും എണ്ണൂറിലധികം വര്‍ഷം പഴക്കമുള്ളതുമായ, അത്ഭുത പ്രവര്‍ത്തകനായ വി. അന്തോനീസിന്റെ തിരുശേഷിപ്പ് പൊതുവണക്കത്തിനായി ”കേരളത്തിന്റെ പാദുവ” എന്നറിയപ്പെടുന്നതും ദൈവകരുണയുടെയും വി. അന്തോനീസിന്റെയും തീര്‍ത്ഥാടന കേന്ദ്രവുമായ കാഞ്ഞിരപ്പള്ളി രൂപതയിലെ ചെങ്ങളം സെന്റ് ആന്റണീസ് തീര്‍ത്ഥാടന ദൈവാലയത്തിൽ കൊണ്ടുവരുന്നു.

2018 മാര്‍ച്ച് 09 വെള്ളി വൈകുന്നേരം 04.00 മുതൽ 2018 മാര്‍ച്ച് 11 ഞായര്‍ രാവിലെ 10.00 വരെ പ്രസ്തുത തിരുശേഷിപ്പ് തീര്‍ത്ഥാടകരുടെ പൊതുവണക്കത്തിനായി ചെങ്ങളം സെന്റ് ആന്റണീസ് തീര്‍ത്ഥാടന ദൈവാലയത്തിൽ ഉണ്ടായിരിക്കും. പൊതുവണക്കത്തോടനുബന്ധിച്ച് പ്രസ്തുത ദിനങ്ങളിൽ തുടര്‍ച്ചയായി വിവിധ നിയോഗങ്ങളെ സമര്‍പ്പിച്ചു കൊണ്ട് വി. അന്തോനീസിന്റെ നൊവേനയും സീറോ മലബാര്‍, സീറോ മലങ്കര, ലത്തീന്‍ റീത്തുകളിലുള്ള ആഘോഷമായ പരിശുദ്ധ കുര്‍ബാനയും ഉകായിരിക്കുന്നതാണ്. വിവിധ സ്ഥലങ്ങളിൽ നിന്നുമെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് തങ്ങളുടെ വൈദികരുടെ നേതൃത്വത്തിൽ വി. അന്തോനീസിന്റെ നൊവേന അര്‍പ്പിക്കുവാനുള്ള സൗകര്യം ലഭ്യമാണ്

ഇതിനോടനുബന്ധിച്ച് കേരളത്തിലെ ആന്റണി നാമധാരികളുടെ സംഗമം 2018 മാര്‍ച്ച് 10 ശനി രണ്ടുമണി മുതൽ നാലുവരെ ദൈവാലയത്തിൽ ഉണ്ടായിരിക്കും കൂടുതൽ വിവരങ്ങള്‍ക്ക് : 9447 080 356, 9539 070926
റവ. ഫാ. മാത്യു പുതുമന (വികാരി, സെന്റ് ആന്റണീസ് തീര്‍ത്ഥാടന ദൈവാലയം, ചെങ്ങളം)
ഫോണ്‍ : 9447 080 356, 9539 070926


വി. അന്തോനീസിന്റെ തിരുശേഷിപ്പ് ചെങ്ങളം സെന്റ് ആന്റണീസ് തീര്‍ത്ഥാടന ദൈവാലയത്തിൽ മാര്‍ച്ച് 09 മുതൽ 11 വരെ

LINKS