വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തി​രു​ശേ​ഷി​പ്പു വ​ണ​ക്കം സ​മാ​പി​ച്ചു

വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തി​രു​ശേ​ഷി​പ്പു വ​ണ​ക്കം സ​മാ​പി​ച്ചു

ചെ​ങ്ങ​ളം: ഇ​റ്റ​ലി​യി​ലെ പാ​ദു​വാ​യി​ൽ നി​ന്നു ചെ​ങ്ങ​ളം വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ ദേ​വാ​ല​യ​ത്തി​ൽ എ​ത്തി​ച്ച വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തി​രു​ശേ​ഷി​പ്പ് പൊ​തു​വ​ണ​ക്കം പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു തീ​ഥാ​ട​ക​ർ​ക്ക് അ​ത്മാ​യ ഉ​ണ​ർ​വേ​കി. തി​രു​ശേ​ഷി​പ്പ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ക​റു​കു​റ്റി അ​സീ​സി ശാ​ന്തി കേ​ന്ദ്ര​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

രാ​വി​ലെ ന​ട​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഒ​രു കാ​ല​ത്തു തെ​ക്കേ ഇ​ന്ത്യ​യി​ലെ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യി​രു​ന്ന ചെ​ങ്ങ​ളം വീ​ണ്ടും അ​തി​ന്‍റെ പ്ര​താ​പ​കാ​ല​ത്തേ​ക്കു തി​രി​ച്ചു വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നു ബി​ഷ​പ് മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ പ​റ​ഞ്ഞു.

ഒ​രു ദേ​വാ​ല​യ​ത്തി​ൽ തു​ട​ർ​ച്ച​യാ​യി ര​ണ്ടു വ​ർ​ഷം വി​ശു​ദ്ധ​ന്‍റെ തി​രു​ശേ​ഷി​പ്പ് പൊ​തു​വ​ണ​ക്ക​ത്തി​നാ​യി കൊ​ണ്ടുവ​രിക എ​ന്ന​ത് വ​ള​രെ അ​പൂ​ർ​വ​മാ​യി മാ​ത്രം സം​ഭ​വി​ക്കു​ന്ന​താ​ണെ​ന്നും ചെ​ങ്ങ​ളം വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ ദേ​വാ​ല​യം ഈ ​കാ​ര്യ​ത്തി​ൽ വ​ള​രെ അ​നു​ഗ്ര​ഹീ​ത​മാ​ണെ​ന്നും പാ​ദു​വ​യി​ൽ നി​ന്നെ​ത്തി​യ ഫാ. ​അ​ല​ക്‌​സാ​ൻ​ഡ്രോ റാ​ത്തി പ​റ​ഞ്ഞു.