പ്രതിഫലം നൽകി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനെതിരെ ഭൂമി അവകാശ സംരക്ഷണ സമിതി പ്രതിഷേധ ധർണ നടത്തി.

പ്രതിഫലം നൽകി  ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനെതിരെ ഭൂമി അവകാശ സംരക്ഷണ സമിതി പ്രതിഷേധ  ധർണ നടത്തി.


എരുമേലി : വിമാനത്താവളത്തിനായി പ്രതിഫലം നൽകി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കരുതെന്നാവശ്യപ്പെട്ട് എരുമേലി തെക്ക് വില്ലേജ് ഓഫിസ് പടിക്കൽ ഭൂമി അവകാശ സംരക്ഷണ സമിതി പ്രതിഷേധ ധർണ നടത്തി. പണം നൽകി ഏറ്റെടുക്കാനുള്ള ഉത്തരവ് വൻ അഴിമതിയാണെന്ന് ധർണ ഉത്ഘാടനം ചെയ്ത് സംസാരിച്ച സമിതി കൺവീനർ എസ്. രാമനുണ്ണി ആരോപിച്ചു.

പാലാ സബ് കോടതിയിൽ ഭൂമി സർക്കാർ ഉടമസ്ഥതയാണെന്ന് കേസ് കൊടുത്ത കോട്ടയം ജില്ലാ കളക്ടറോട് തന്നെ പ്രതിഫലം കെട്ടിവെച്ച് ഭൂമി ഏറ്റെടുക്കാൻ നിർദ്ദേശിച്ച നടപടി നിയമ ചരിത്രത്തിൽ കേട്ടുകേഴ്‌വി ഇല്ലാത്തതാണ് . ഇത് മൂലം പാട്ടക്കാലാവധി കഴിഞ്ഞ കേരളത്തിലെ മുഴുവൻ ഭൂമികളും നഷ്ടപ്പെടാൻ ഇടയാക്കുമെന്ന് രാമനുണ്ണി പറഞ്ഞു.

ഹിന്ദുഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു, വിവിധ സംഘടനാ ഭാരവാഹികളായ കെ. ഗുപ്തൻ , വി. സുശികുമാർ , വി സി അജികുമാർ, രാജേഷ് നട്ടാശ്ശേരി, ജി സജികുമാർ, വി ആർ രതീഷ്, കെ.ബി മധു , അനിൽ മാനമ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു