ശബരി എയർപോർട്ട് : ആഹ്ലാദത്തോടൊപ്പം ആശങ്കകളോടെ ചെറുവള്ളി എസ്റ്റേറ്റിലെ തൊഴിലാളികൾ

ശബരി എയർപോർട്ട് :  ആഹ്ലാദത്തോടൊപ്പം ആശങ്കകളോടെ  ചെറുവള്ളി  എസ്റ്റേറ്റിലെ തൊഴിലാളികൾ

എരുമേലി : ചെറുവള്ളിയിൽ എയർപോർട്ട് വരുന്നതിൽ ആഹ്ലാദമുണ്ടെങ്കിലും, അതുമൂലം സ്ഥിരം ജോലിയും കിടപ്പാടവും നഷ്ട്ടപ്പെടുന്ന തങ്ങൾക്കു മാന്യമായൊരു ജോലിയും, പുനരധിവാസ സംവിധാനങ്ങളും സർക്കാർ രേഖാമൂലം ഉറപ്പു നൽകാത്തതിൽ ആശങ്കയിലാണ് ചെറുവള്ളി എസ്റ്റേറ്റിലെ മുന്നൂറ്റി അമ്പതോളം തൊഴിലാളികൾ.

നാലും അഞ്ചും തലമുറകളായി ചെറുവള്ളി എസ്റ്റേറ്റിൽ തൊഴിലാളികളായി പണിയെടുക്കുന്ന തങ്ങൾക്കും കൂടി അവകാശപ്പെട്ടതാണ് എസ്റ്റേറ്റ് എന്നും, ഹാരിസൺ മലയാളം കമ്പനി എസ്റ്റേറ്റ് ബിലീവേഴ്‌സ് എസ്റ്റേറ്റ് കൈമാറിയപ്പോൾ ഓരോ തൊഴിലാളിക്കും അഞ്ചുലക്ഷം രൂപ വീതം കൊടുക്കാം എന്ന വാഗ്ദാനം നല്കിയിരുന്നെകിലും, നാളിതുവരെ ഒരു രൂപ പോലും ലഭിച്ചിട്ടില്ലെന്നും തൊഴിലാളികൾ പറയുന്നു.

എരുമേലിയിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച, വിമാനത്താവള പദ്ധതിയെപ്പറ്റി ചർച്ച ചെയ്യുവാൻ നടത്തിയ സർവകക്ഷി യോഗത്തിൽ എസ്റ്റേറ്റിലെ തൊഴിലാളികൾ തങ്ങളുടെ പരാതികളുടെ കെട്ടഴിച്ചു. യോഗത്തിൽ ചെറുവള്ളി എസ്റ്റേറ്റിലെ മൂന്നു തൊഴിലാളികൾ തങ്ങളുടെ ആശങ്കകൾ പങ്കുവച്ചുകൊണ്ട് വികാരനിര്‍ഭരരായി നടത്തിയ പ്രസംഗങ്ങൾ ഇവിടെ കേൾക്കുക.:

: