ചെറുവള്ളി എസ്റ്റേറ്റിലെ ഹര്‍ത്താല്‍ പൂർണം, എസ്റ്റേറ്റിനു പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് വൈദികരും , കന്യാസ്ത്രീകളും അടങ്ങുന്ന സംഘം സ്ഥലത്തെത്തി, പോലീസ് തടഞ്ഞു

ചെറുവള്ളി എസ്റ്റേറ്റിലെ ഹര്‍ത്താല്‍ പൂർണം, എസ്റ്റേറ്റിനു  പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് വൈദികരും , കന്യാസ്ത്രീകളും അടങ്ങുന്ന സംഘം സ്ഥലത്തെത്തി, പോലീസ് തടഞ്ഞു

എരുമേലി: ചെറുവള്ളി എസ്റ്റേറ്റില്‍ ഇന്ന് ഹര്‍ത്താല്‍, എസ്റ്റേറ്റിനു പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് വൈദികരും , കന്യാസ്ത്രീകളും അടങ്ങുന്ന സംഘം സ്ഥലത്തെത്തി . പോലീസ് തടഞ്ഞു

ചെറുവള്ളി എസ്റ്റേറ്റിലെ പൂവമ്പാറമല ക്ഷേത്രഭരണസമിതിയില്‍പ്പെട്ട രണ്ടുതൊഴിലാളികളെ മാനേജ്‌മെന്റ് സസ്‌പെന്‍ഡ്‌ചെയ്തിട്ടും തൊഴിലാളികള്‍ക്ക് നഷ്ടപ്പെട്ടതൊഴില്‍ തിരികെക്കൊടുപ്പിക്കാന്‍ യൂണിയനുകള്‍ ഇടപെട്ടില്ലെന്ന് ആരോപിചായിരുന്നു ഹര്‍ത്താല്‍ നടത്തിയത്.

പുറത്താക്കപ്പെട്ട തൊഴിലാളികള്‍ ക്ഷേത്രഭരണസമിതിയംഗങ്ങളും, സി.ഐ.ടി.യു., എ.ഐ.ടി.യു.സി. യൂണിയനുകളില്‌പെട്ടവരുമാണ്. ഈ സാഹചര്യത്തിലാണ് ബി.ജെ.പി., ഹിന്ദു ഐക്യവേദി, ആര്‍.എസ്.എസ്. തുടങ്ങിയ പ്രസ്ഥാനങ്ങള്‍ തൊഴിലാളികള്‍ക്കുവേണ്ടി സമരരംഗത്തിറങ്ങിയിരിക്കുന്നത്.

പിരിച്ചുവിട്ടതൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എസ്റ്റേറ്റില്‍ സമരസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന സത്യാഗ്രഹസമരത്തിനുപിന്തുണയുമായി സമരസഹായസമിതി രൂപവത്കരിച്ചിരിക്കുകയാണ്.

എസ്റ്റേറ്റിലെ പൂവമ്പാറമല ക്ഷേത്രത്തില്‍ താല്കാലികസദ്യാലയം പണിതതിന്റെ പേരിലാണ് മാനേജ്‌മെന്റ് രണ്ടുതൊഴിലാളികളെ സസ്‌പെന്‍ഡ് ചെയ്തതെന്നും, തൊഴിലാളിയൂണിയനുകള്‍ ഉത്തരവാദിത്വത്തോടെ ഇടപെട്ടിരുെന്നങ്കില്‍ സമരം ഒഴിവാക്കാനാകുമായിരുെന്നന്നും സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. ആദിവാസി ദലിത് മുന്നേറ്റ സമിതിയും സമരത്തിന് പിന്തുണയുമായുണ്ട്.

എന്നാൽ ഹർത്താലിന് എതിരായും, എസ്റ്റേറ്റിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു കൊണ്ടും എസ്റ്റേറ്റിന്റെ ഉടമസ്ഥരായ ബിലീവേര്സ് ചർച്ചിലെ ഒരു സംഘം വൈദികരും , കന്യാസ്ത്രീകളും എസ്റ്റേറ്റിന് മുൻപിൽ എസ്റ്റേ സംരക്ഷിക്കണം എന്നവശ്യപെട്ടു ഇരിപ്പുറപ്പിച്ചു . ചൊവാഴ്ച ഉച്ച കഴിഞ്ഞു രണ്ടു മണിയോടെയാണ് ഇവർ എത്തിയത് .

തിരുവല്ലിയിലെ ബിലീവേര്സ് ചർച്ചിന്റെ സഭ കേന്ദ്രത്തിൽ നിന്നും പി ആർ ഓ ഷിജോ പന്തപള്ളിയുടെ നേത്രുത്തത്തിൽ ആണ് അവർ എത്തിയത് . എസ്റ്റേറ്റിന്റെ ഉള്ളിലേക്ക് കടക്കുവാൻ ശ്രമിച്ച അവരെ പോലീസ് തടഞ്ഞപ്പോൾ പ്രതിഷേധ സൂചകമായി പ്രാര്ത്ഥന ഗാനങ്ങൾ ആലപിച്ചു അവർ റോഡിൽ കുത്തിയിരിക്കുകയായിരുന്നു .

അന്യ സംസ്ഥാന നിവാസികൾ സംഘത്തിൽ കൂടുതലായി ഉണ്ടായിരുന്നതിനാൽ ഹിന്ദിയിൽ ആയിരുന്നു പ്രധാനമായും അവർ പ്രാർത്ഥനകൾ നടത്തിയത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി എസ്റ്റേറ്റിൽ ഗുണ്ട വിളയാട്ടം ആണ് നടക്കുന്നതെന്നും, കഞ്ചാവും മദ്യവും അവർ അവിടെ വിതരണം ചെയ്യുന്നുണ്ടെന്നും, അവർ
എസ്റ്റേറ്റിലെ ബംഗ്ലാവ് ആക്രമിക്കുകയും ചെയ്തെന്നും പി ആർ ഓ ഷിജോ പന്തപള്ളി ആരോപിച്ചു .

വീഡിയോ കാണുക :-

0-web-cheruvalli-estate

1-web-cheruvalli-estate

2-web-cheruvalli-estate

3-web-cheruvalli-estate

4-web-cheruvalli-estate

5-web-cheruvalli-estate