മ​ണി​മ​ല ആലപ്രയില്‍ പു​ലി​യി​റ​ങ്ങി​യ​താ​യി അ​ഭ്യൂ​ഹം; ഭീതിയോടെ ഒരു ഗ്രാമം ..

മ​ണി​മ​ല  ആലപ്രയില്‍ പു​ലി​യി​റ​ങ്ങി​യ​താ​യി അ​ഭ്യൂ​ഹം; ഭീതിയോടെ ഒരു ഗ്രാമം ..

മണിമല : പൊന്തന്‍പുഴ വനത്തിന്‍െറ സമീപപ്രദേശമായ ആലപ്ര മേലേകവല പ്രയാറ്റുപടിയില്‍ പു​ലി​യി​റ​ങ്ങി​യ​താ​യി വാർത്ത പരന്നതോടെ ഒരു ഗ്രാമം മുഴുവൻ ഭീതിയിലായി. പുലിയെ കണ്ടെന്ന നാട്ടുകാരുടെ സംശയത്തെതുടര്‍ന്ന് പോലീസും ഫോറസ്റ്റ് അധികൃതരും പ്രദേശത്ത് പരിശോധന നടത്തി .

ഇന്നലെ വൈകിട്ട് ആറുമണിയോടെ ആള്‍താമസമില്ലാത്ത വീടിന്റെ മതില്‍ പുലി ചാടികടക്കുന്നതായി കെ.എസ്.ഇ.ബി ജീവനക്കാരന്നാണ് കണ്ടത് . ഇദ്ദേഹം നാട്ടുകാരെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് പ്രദേശത്ത് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. .

അതേസമയം കഴിഞ്ഞ ദിവസം രാത്രിയില്‍ പുലിയെ കണ്ട വീടിന്‍െറ സമീപത്തെ വീടിന്‍െറ മുറ്റത്ത് വലിയ ജീവിയുടെ കാല്‍പാടുകള്‍ കണ്ടിരുന്നു . രാത്രിയില്‍ വലിയ ജീവി ഓടിപോകുന്ന ശബ്ദം കേട്ടതായും പറയപ്പെടുന്നു .പൊന്തന്‍പുഴ വനത്തിന്‍െറ സമീപപ്രദേശമായതിനാല്‍ പുലിയാണെന്നാണ് നാട്ടുകാര്‍ ഉറപ്പിച്ചു പറയുന്നത് . വേനല്‍ കടുത്തതോടെ വെള്ളത്തിനും തീറ്റയ്ക്കുമായി നാട്ടിലേയ്ക്ക് ഇറങ്ങിയതാവാമെന്ന് നാട്ടുകാര്‍ പറയുന്നത് . പുലി ഭീതിയിലായ നാട്ടുകാരുടെ ഭീതിയകറ്റാന്‍ ശക്തമായ നടപടി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം . പുലിയെ പിടികൂടുന്നതിനായി കൂട് സ്ഥാപിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.