ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ആറുവയസ്സുകാരി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കാപാലികനെ പോലീസ് അറസ്റ്റ് ചെയ്തു (വീഡിയോ)

ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ആറുവയസ്സുകാരി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി  പീഡിപ്പിച്ച കാപാലികനെ പോലീസ് അറസ്റ്റ് ചെയ്തു (വീഡിയോ)

ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ആറുവയസ്സുകാരി പെൺകുട്ടിയെ പീഡിപ്പിച്ച ബന്ധുവായ കാപാലികനെ പോലീസ് അറസ്റ്റ് ചെയ്തു ( വീഡിയോ)

മുണ്ടക്കയം : ഒരു പിഞ്ചു പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച ബന്ധുവായ നരാധമനെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റടിയിൽ വാടയ്ക്ക് താമസിക്കുന്ന കട്ടപ്പന സ്വദേശി മഹേഷ്(ബിജുകുട്ടൻ 38) എന്നയാളാണ് നാടിനെ നടുക്കിയ അതിഹീനമായ ക്രൂരകൃത്യം ചെയ്തത്. അയാളുടെ ഭാര്യയുടെ ബന്ധുവായ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയ ഭീഷണിപ്പെടുത്തി, ലൈംഗിക ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ കാണിക്കുകയും പല പ്രാവശ്യം അയാൾ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു.

ക്ലാസ്സിൽ ഏറ്റവും നന്നായി പഠിച്ചുകൊണ്ടിരുന്ന കുട്ടി പെട്ടെന്ന് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും തോറ്റുപോയപ്പോൾ സ്‌കൂളിലെ അധ്യാപകർ വീട്ടിൽ വിളിച്ചു കുട്ടിയുടെ അമ്മയോട് കാര്യം തിരക്കി. തുടർന്ന് കുട്ടിയുടെ അമ്മ കുട്ടിയോട് എന്താണ് പറ്റിയതെന്ന് എന്ന് അന്വേഷിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. തുടർന്ന് നടത്തിയ കൗൺസലിങ്ങിൽ കുട്ടി എല്ലാ വിവരങ്ങളും വെളിപ്പെടുത്തുകയായിരുന്നു. പീഡന വിവരം പുറത്തു പറഞ്ഞാൽ കുട്ടിയുടെ അച്ഛനും അമ്മയും കുട്ടിയെ തല്ലും എന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നതിനാൽ കുട്ടിയ്ക്ക് ഭീതിമൂലം ആ കാര്യങ്ങൾ സ്വന്തം മാതാപിതാക്കളോട് പോലും പറയുവാൻ സാധിക്കാത്ത നിലയിലായിരുന്നു. മാനസികമായും ശാരീരികമായും തളർന്ന കുട്ടി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും തോറ്റുപോയിരുന്നു .

പ്രതി ബിജുക്കുട്ടന്റെ ഭാര്യ ഗർഭിണിയായിരിക്കുന്ന സമയത്താണ് ആ ക്രൂരൻ ഭാര്യയുടെ അടുത്ത ബന്ധുവായ പിഞ്ചുകുട്ടിയുടെ നേർക്ക് തിരിഞ്ഞത്. കുട്ടിയ മൊബൈൽ ഫോണിൽ അശ്‌ളീല ദൃശ്യങ്ങൾ കാണ്കക്കുകയും വീട്ടിൽ വച്ച് പീഡിപ്പിക്കുകയും ചെയ്തു . പിന്നീട് കുട്ടിയെ അമ്മയുടെ വീട്ടിൽ കൊണ്ടാക്കുവാൻ പോയവഴിയിൽ കുറ്റികാട്ടിൽ വച്ചും കുട്ടിയ അയാൾ അതിഹീനമായി പീഡിപ്പിച്ചുവത്രെ. നടന്ന കാര്യങ്ങൾ പുറത്തറിഞ്ഞാൽ കുട്ടിയെ അച്ഛനും അമ്മയും കുട്ടിയ തല്ലുമെന്നു അയാൾ ഭീഷണിപ്പെടുത്തി . അതോടെ ആ പാവം പെൺകുട്ടി ആരോടും ഒന്നും പറയാതെ സ്വന്തം വീട്ടിൽ ഭീതിയോടെ കഴിയുകയായിരുന്നു. ഒടുവിൽ അമ്മ ചോദിച്ചപ്പോൾ എല്ലാം തുറന്നതു പറയുകയായിരുന്നു.

മുണ്ടക്കയം എസ്.ഐ സഞ്ജ്‌യുടെ നേതൃത്വത്തിൽ അഡീഷണൽ എ.ഐ സുരേഷ് കുമാർ, സി.പി.ഒമാരായ ജയകുമാർ, ഇക്ബാൽ, ജോബി, പ്രിയ, ജയശ്രീ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രത്യ് പ്രതിയെ അറസ്റ്റ് ചെയ്തത് . അടിപിടി കേസിലും വ്യാജമദ്യ നിർമ്മാണ കേസിലും മുൻപും ഇയാൾ അറസ്റ്റിലായിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

ആറുവയസ്സുകാരി പെൺകുട്ടിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റിൽ