വിവരക്കേടും മനസാക്ഷിയില്ലായ്മയും എരുമേലിയിൽ ഒരു വിലപ്പെട്ട ജീവനെടുത്തു …ബസിനടിയിൽ പെട്ട് വയോധികയ്ക്കു ദാരുണാന്ത്യം

വിവരക്കേടും  മനസാക്ഷിയില്ലായ്മയും എരുമേലിയിൽ ഒരു വിലപ്പെട്ട  ജീവനെടുത്തു …ബസിനടിയിൽ പെട്ട് വയോധികയ്ക്കു  ദാരുണാന്ത്യം

വിവരക്കേടും മനസാക്ഷിയില്ലായ്മയും എരുമേലിയിൽ ഒരു വിലപ്പെട്ട ജീവനെടുത്തു …ബസിനടിയിൽ പെട്ട് വയോധികയ്ക്കു ദാരുണാന്ത്യം

എരുമേലി : നിസ്സാരമായൊരു അപകടമായി മാറേണ്ടത് ഒരുപറ്റം ആളുകളുടെ വിവരക്കേടുമൂലം വലിയ ദുരന്തത്തിൽ കലാശിച്ചു. ഫലമോ ഒരു വയോധികയുടെ വിലപ്പെട്ട ജീവൻ റോഡിൽ പൊലിഞ്ഞു തീർന്നു..ആരാണ് ആ ജീവൻ നഷ്ട്ടപെട്ടതിനു ഉത്തരവാദി ..? ബസ്സിന്റെ ടയറിനടിയിൽ ആരോ വീണന്നു കേട്ടപ്പോൾ തന്നെ ഭയപ്പെട്ടു വണ്ടി നിർത്തി ഇറങ്ങി ഓടി രക്ഷപെടുവാൻ ശ്രമിച്ച ഡ്രൈവറോ ..? അപകടത്തിൽ പെട്ടയാളെ രക്ഷിക്കുവാൻ ശ്രമിക്കുന്നതിനു പകരം ഡ്രൈവറെ തല്ലാൻ ചെന്ന മാന്യന്മാരോ .. വണ്ടിയുടെ അടിയിൽ പെട്ടയാളെ എങ്ങനെയാണു രക്ഷികേണ്ടതെന്നു മനസ്സിലാക്കാതെ ഡ്രൈവർക്കു തെറ്റായ വിവരം നൽകി ഡ്രൈവറെ പരിഭ്രാന്തനാക്കി അടിയിൽ പെട്ടയാളുടെ ദേഹത്തുകൂടി വീണ്ടും വണ്ടികയറുവാൻ സാഹചര്യമൊരുക്കിയവരോ .. പാവപ്പെട്ട ആ സ്ത്രീയുടെ ഒരിറ്റു സഹായത്തിനുവേണ്ടിയുള്ള നിലവിളി കേൾക്കാതെ അത് മൊബൈൽ ഫോണിൽ പകർത്തി ലൈവ് ഷോ നടത്തിയവരോ ..? ആ പാവത്തിനെ ആശുപത്രിയിൽ എത്തിക്കാതെ അവിടെ അങ്ങനെയൊരു സംഭവം നടന്നിട്ടേയില്ല എന്ന മട്ടിൽ ഒന്നുമറിയാത്തപോലെ തലതിരിച്ചു നിന്ന ബസ് സ്റ്റാൻഡിലെ കടക്കാരും യാത്രക്കാരുമൊ ..? ഭിക്ഷക്കാരിയാന്നെന്നു അറിഞ്ഞതോടെ ആശുപത്രിയിൽ കൊണ്ടുപോയാൽ കാശൊന്നും കിട്ടുകയില്ല എന്നറിഞ്ഞതോടെ ഓട്ടം പോകാതിരിക്കുവാൻ സ്റ്റാൻഡിൽ നിന്നും വണ്ടികൾ മാറ്റിയ ഓട്ടോക്കാരും ടാക്സിക്കാരുമൊ ..? ആരാണ് ആ പാവം സ്ത്രീയുടെ മരണത്തിനു ഉത്തരവാദികൾ..? ലജ്ജിക്കുക സമൂഹമേ .. ലജ്ജിച്ചു തലകുനിക്കുക ..

സംഭവം ഇങ്ങനെ :- വ്യാഴാഴ്ച ഉച്ചയോടെ എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിലാണ് നാടിനെ നടുക്കിയ ദാരുണ സംഭവങ്ങൾ അരങ്ങേറിയത്.
ബസ്സിൽ ഇന്നും ഇറങ്ങിയ 80 വയസ്സയ ചന്താമണി എന്ന വരോധിക ബസ്സിന്റെ പിറകിലേക്ക് നടക്കുന്ന സമയത്, ഡ്രൈവർ ബസ് പാർക്ക് ചെയ്യുന്നതിന് ബസ്സിന്റെ പിറകിൽ ആളുണ്ടെന്നത് അറിയാതെ ബസ് പിറകോട്ടു എടുത്തു. ബസ്സിന്റെ പിറകിൽ കൂനിക്കൂടി നടന്നിരുന്ന ചിന്താമണി ബസ്സിനടിച്ചു താഴെ വീണു. ആ വയോധികയുടെ കാലിന്റെ വിരലിലൂടെ ബസ്സിന്റെ ടയർ കയറി. അതുകണ്ടു ആളുകൾ ബഹളം വച്ചതോടെ ഡ്രൈവർ ബസ് നിർത്തി. അതോടെ കാലിന്റെ വിരൽ ബസ്സിനടയിലായ സ്ഥിതിയിൽ ചിന്താമണി റോഡിൽ വീണു കിടന്നു.

ആരോ ബസിനടിയിൽ പോയെന്നാണ് അറിഞ്ഞതോടെ ഡ്രൈവർ വണ്ടി നിർത്തി ഓടി രക്ഷയപെടുവാൻ ശ്രമിച്ചു, എന്നാൽ ചിലർ ഡ്രൈവറെ വളഞ്ഞതോടെ ഡ്രൈവർ ആ പരിപാടി ഉപേക്ഷിച്ചു.,. വയോധികയെ രക്ഷിക്കുവാൻ ശ്രമിക്കാതെ ചിലർ ഡ്രൈവറെ കൈയേറ്റം ചെയ്യുവാൻ ശ്രമിച്ചു. ആ സമയത്തു വയോധികയുടെ ചുറ്റും കൂടിയവർ ബസിനടിയിൽ ആളുണ്ടെന്നും, ബസ്സു പെട്ടെന്ന് മാറ്റുവാനും ഡ്രൈവറോട് വിളിച്ചു പറഞ്ഞു. ” വണ്ടി പെട്ടെന്നെടുക്കടോ ” എന്ന് ഡ്രൈവറുടെ ചുറ്റും നിന്നവർ ആക്രോശിച്ചതിയോടെ പരിഭ്രാന്തനായ ഡ്രൈവർ ബസ്സു മുന്പോട്ടാണോ പിറകോട്ടാണോ എടുക്കേണ്ടത് എന്ന് അന്വേഷിക്കാതെ ബസ് മുന്പോട്ടെടുത്തു. അതോടെ ബസ്സിന്റെ മുൻപിൽ വീണു കിടിക്കുകയായിരുന്ന ചിന്താമണിയുടെ വിരലിൽ മാത്രം കയറിയ ബസ്സിന്റെ ടയർ കാലിന്റെ മുകളിലൂടെ പൂർണമായും കയറിനിന്നു . ആളുകൾ ബഹളം വച്ചതോടെ ഡ്രൈവർ വണ്ടി നിർത്തി.

കാലിന്റെ വിരലിൽ മാത്രം കയറിയ വണ്ടി, അപ്പോൾ അവരുടെ കാലു തകർത്തുകൊണ്ട് കാലിന്റെ മുകളിൽ പൂർണമായും കയറി നിന്ന സ്ഥിതിയിലായിരുന്നു. . അതോടെ അവിടെ കൂടിയവർ ബസ്സു തള്ളിനീക്കിയാണ് കാലു പുറത്തെടുത്തത് . എന്നാൽ തകർന്ന കാലുമായി ദയനീയമായി നിലവിളിച്ചുകൊണ്ടിരുന്ന ആ പാവം സ്ത്രീയെ ആശുപത്രിയിൽ കൊണ്ടുപോകുവാൻ ആ സമയത് ആരും തയ്യാറായില്ല. തമിഴ്നാട്ടിൽ നിന്നും ഭിക്ഷയെടുക്കുവാൻ എരുമേലിയിൽ എത്തിയ ഒരു പാവപ്പെട്ട സ്ത്രീയാണ് അതെന്നു മനസ്സിലാക്കിയതോടെ പലരും കൈയൊഴിഞ്ഞു. മലയാളമാസപൂജക്ക് ശബരിമല നട തുറക്കുമ്പോൾ വര്ഷങ്ങളായി സ്ഥിരമായി എരുമേലിയിൽ ഭിക്ഷാടനത്തിന് എത്തുന്ന സ്ത്രീയായിരുന്നു ചിന്താമണി..

ബസ്സ് ജീവനക്കാർ അപ്പോൾ തന്നെ മുങ്ങി. ചിലർ ചോരയൊലിപ്പിച്ചു കിടന്നിരുന്ന ആ വല്യമ്മയുടെ ദയനീയ ഫോട്ടോകൾ മൊബൈൽ ഫോണിൽ എടുത്തു ഷെയർ ചെയ്തു, മറ്റു ചിലർ സംഭവം മൊബൈൽ ലൈവ് ആയി. യാത്രക്കാർ കാഴ്ചക്കാരായി മാറി നിന്നു . സ്റ്റാൻഡിലെ കടക്കാർ അങ്ങനെയൊരു സംഭവം നടന്നത് അറിഞ്ഞില്ലെന്നമട്ടിൽ കടയിലെ കാര്യങ്ങൾ ശ്രദ്ധിച്ചു നിന്നു. ഭിക്ഷക്കാരിയാന്നെന്നു അറിഞ്ഞതോടെ ആശുപത്രിയിൽ കൊണ്ടുപോയാൽ കാശൊന്നും കിട്ടുകയില്ല എന്നറിഞ്ഞതോടെ ഓട്ടം പോകാതിരിക്കുവാൻ സ്റ്റാൻഡിൽ നിന്നും ചില ഓട്ടോക്കാരും ടാക്സിക്കാരും വണ്ടികൾ മാറ്റിയിട്ടു. ഒരിറ്റു സഹായത്തിനായുള്ള ആ പാവം സ്ത്രീയുടെ ദയനീയ നിലവിളി തിരക്കിനുള്ളിൽ അലിഞ്ഞു ചേർന്നു.

ഏകദേശം പതിനഞ്ചു മിനിറ്റുകളോളം ആ പാവം വേദന തിന്നു കിടന്ന ശേഷം, അവിടെ എത്തിയ ചില മനഃസാക്ഷിയുള്ള മനുഷ്യസ്നേഹികൾ ആ സ്ത്രീയെ വാഹനത്തിൽ കയറ്റി എരുമേലിയിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്കു കൊണ്ടുപോയി. എന്നാൽ അവിടെ യാതൊന്നും ചെയ്യാൻ ചികിത്സാ സംവിധാനങ്ങളില്ലായിരുന്നു. മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയല്ലാതെ തങ്ങൾക്കൊന്നുമാവില്ലെന്ന് ഡോക്ടർമാർ നിസ്സഹായാവസ്ഥയോടെ അറിയിച്ചു. ആംബുലൻസ് എത്തിക്കാൻ വേണ്ടിയായിരുന്നു പിന്നെ കാത്തിരുപ്പ്. ഈ സമയമെല്ലാം കൊടുംവേദനയിൽ തളർന്നുകിടക്കുകയായിരുന്നു കാലു തകർന്ന ആ പാവം വയോധിക. ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ എത്തിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് മുമ്പേ വയോധിക മരണപ്പെടുകയായിരുന്നു.

ഡ്രൈവർക്കെതിരായി പോലീസ് കേസെടുത്തു. മനഃപൂർവമല്ലാത്ത നരഹത്യ, അപകടം വരുത്തിവെച്ച ഡ്രൈവിങ്, അശ്രദ്ധ, രക്ഷിക്കാനും ചികിത്സക്കും സഹായം നൽകാതിരിക്കാൻ തുടങ്ങിയ കുറ്റങ്ങൾ ആണ് സംഭവത്തിലുള്ളതെന്ന് പോലീസ് പറഞ്ഞു. വയോധികയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.