മഴയെ സ്വീകരിക്കുവാൻ പൂർണ്ണകുംഭവുമായി ബാലസഭ.. ഇനി വരുന്ന കടുത്ത വേനലുകളെ നെഞ്ചുവിരിച്ചു നേരിടുവാൻ ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലെ മെമ്പറും ജനങ്ങളും ..

പൊൻകുന്നം: ഇത്തവണത്തെ കടുത്ത വേനലിൽ കാഞ്ഞിരപ്പള്ളി മേഖലയിലെ ജനങ്ങൾ വെള്ളത്തിന്റെ മഹത്വം നന്നായി അറിഞ്ഞു. വെള്ളം തരുന്ന മഴയെ ബഹുമാനിക്കണമെന്നും, കൂടുതൽ വെള്ളം കിട്ടുമ്പോൾ അത് പാഴാക്കി കളയരുതെന്നുമുള്ള കാര്യം കുട്ടികൾ ഉൾപ്പെടെയുള്ള പൊതുജനം നന്നായി മനസ്സിലാക്കി.

ഇനിയുമൊരു കടുത്ത വേനൽ ഉണ്ടായാൽ അതിനെ നെഞ്ചുവിരിച്ചു നേരിടുവാൻ തന്നെ ഉറച്ചാണ് ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലെ മെമ്പറും ജനങ്ങളും. അതിനുവേണ്ടിയുള്ള അക്ഷീണ പരിശ്രമത്തിലാണ് വാർഡ് മെമ്പർ കെ ജി കണ്ണൻ.

ഓരോ തുള്ളിമഴയുടെയും പ്രാധാന്യം തിരിച്ചറിഞ്ഞു കൊണ്ട് മഴയ്ക്ക് പൂർണ്ണ കുംഭം നൽകി വരവേൽക്കുകയും, മൂവായിരത്തോളം മഴക്കുഴികൾ നിർമ്മിക്കുകയും, തരിശുനിലങ്ങളിൽ കൃഷി നടത്തുകയും ചെയ്ത് പ്രായോഗികമായി മഴവെള്ള സംഭരണം സാദ്ധ്യമാക്കുകയാണ് ആദ്യഘട്ടത്തിൽ ചെയ്തത്.

രണ്ടാം ഘട്ടമെന്ന നിലയിൽ ഗ്രാമത്തിനായി സമഗ്രജലനയം രൂപീകരിച്ച് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധിപ്പിച്ച് കർമ്മ പദ്ധതികൾ ഏറ്റെടുക്കും. കുടിവെള്ള ക്ഷാമത്തിൽ നിന്നും വാർഡിനെ മോചിപ്പിക്കാൻ മെമ്പർ കെ ജി കണ്ണന്റെ നേതൃത്വത്തിൽ കുടുംബശ്രീയും, ബാലസഭയും അയൽസഭയും നിരന്തര പരിശ്രമത്തിലാണ്.

കടുത്ത വേനലിലെ ജലക്ഷാമം തലമുറകളായി അനുഭവിക്കുന്നതിൽ നിന്നും നാടിനൊരു മോചനം, അതാണ് ലക്ഷ്യമിടുന്നത്. ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലെ മെമ്പർ കെ ജി കണ്ണൻ പറഞ്ഞു.

നാട് മുഴുവനും ഈ മാതൃക പിന്തുടർന്നാൽ വേനക്കാലത്തെ ജലക്ഷാമം ഒരു പരിധിവരെ പരിഹരിക്കുവാൻ സാധിക്കും എന്നതിൽ സംശയമില്ല ..

മഴയെ സ്വീകരിക്കുവാൻ പൂർണ്ണകുംഭവുമായി ബാലസഭ..

LINKS