ചിറക്കടവ് മഹാദേവക്ഷേത്രത്തിലെ മഹോത്സവ കാഴ്ചകൾ ..

ചിറക്കടവ് മഹാദേവക്ഷേത്രത്തിലെ മഹോത്സവ കാഴ്ചകൾ ..

ചിറക്കടവ് മഹാദേവക്ഷേത്രത്തിലെ പത്തുദിവസം നീണ്ടുനിന്ന ഉത്സവത്തിനു സമാപനമായി.

ആയിരക്കണക്കിന് ദീപങ്ങളുടെ പ്രഭാപൂരം ചിറക്കടവ് ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ വലിയചിറയില്‍ പ്രതിഫലിച്ചപ്പോള്‍ ഭക്തമനസ്സുകള്‍ക്ക് നിര്‍വൃതിയേകി മഹാദേവന്‍ ആറാടി. ആറാട്ട് എതിരേല്പിന് ക്ഷേത്രപരിസരമാകെ ഭക്തസമുദ്രമായിരുന്നു. പതിനായിരങ്ങൾ മഹാദേവനെ ദർശിച്ച് സായൂജ്യമടയുവാൻ വരിവരിയായി മണിക്കൂറുകളോളം ഊഴം കാത്തുനിന്നു. ആറാട്ടുകടവില്‍ തെക്കുംഭാഗം, വടക്കുംഭാഗം വേലകളി സംഘങ്ങള്‍ കൂടിവേല നടത്തി.

ചിറക്കടവ് മഹാദേവക്ഷേത്രത്തിലെ മഹോത്സവത്തിൽ നിന്നും ചില സുന്ദരകാഴ്ചകൾ ഇവിടെ കാണുക ..