പ​ത്തൊ​ന്പ​താം മൈ​ൽ-​ചി​റ​ക്ക​ട​വ് അ​മ്പ​ലം റോ​ഡ് ശോ​ച്യാ​വ​സ്ഥ​യി​ല്‍; യാ​ത്ര ദു​ഷ്‌​ക​രം

പൊ​ന്‍​കു​ന്നം: പ​ത്തൊ​ന്പ​താം മൈ​ൽ-​ചി​റ​ക്ക​ട​വ് അ​മ്പ​ലം റോ​ഡി​ല്‍ യാ​ത്ര ദു​ഷ്‌​ക​രം. ദേ​ശീ​യ​പാ​ത​യി​ലെ​ത്തു​ന്ന ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രാ​ണ് കാ​ല്‍​ന​ട​യാ​യി രാ​വും പ​ക​ലും ഈ ​റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ച്ച് ചി​റ​ക്ക​ട​വ് മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ലെ ഇ​ട​ത്താ​വ​ള​ത്തി​ല്‍ എ​ത്തി വി​രി​വയ്​ക്കു​ന്ന​ത്. തീ​ര്‍​ഥാ​ട​ക​രു​ടെ വാ​ഹ​ന​ങ്ങ​ളും ഇ​തു വ​ഴി ചി​റ​ക്ക​ട​വ് അ​മ്പ​ല​ത്തി​ലേ​ക്കു എ​ത്തു​ന്നു​ണ്ട്. എ​ന്നാ​ല്‍, റോ​ഡി​ന്‍റെ ഇ​രു വ​ശ​ങ്ങ​ളും കാ​ടു​ക​യ​റി​ക്കി​ട​ക്കു​ന്ന​ത് വ​ഴി​യാ​ത്ര ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു. വീ​തി കു​റ​ഞ്ഞ റോ​ഡി​ല്‍ എ​തി​രേ വാ​ഹ​ന​ങ്ങ​ള്‍ വ​രു​മ്പോ​ള്‍ തീ​ര്‍​ഥാ​ട​ക​രും സ​മീ​പ​വാ​സി​ക​ളും ഓ​ടി മാ​റേ​ണ്ട അ​വ​സ്ഥ​യാ​ണ്. റോ​ഡി​ലെ വ​ഴി​വി​ള​ക്കു​ക​ള്‍ ത​ക​രാ​റി​ലാ​യി​ട്ട് കാ​ല​ങ്ങ​ളാ​യി. രാ​ത്രി​യി​ല്‍ തീ​ര്‍​ഥാ​ട​ക​രു​ടെ കാ​ല്‍​ന​ട​യാ​ത്ര ദു​ര്‍​ഘ​ടം നി​റ​ഞ്ഞ​താ​യി.
വീ​തി കു​റ​ഞ്ഞ ഈ ​റോ​ഡി​ലൂ​ടെ മൂ​ന്ന് സ​ര്‍​വീ​സ് ബ​സു​ക​ളും ഇ​രു​പ​തോ​ളം സ്‌​കൂ​ള്‍ ബ​സു​ക​ളും ഓ​ടു​ന്നു​ണ്ട്. പി​ഡ​ബ്ല്യു​ഡി അ​ടു​ത്ത നാ​ള്‍ റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി വ​ഴി​പാ​ടാ​യി ന​ട​ത്തു​ക​യു​ണ്ടാ​യി. അ​ഞ്ചു ല​ക്ഷം രൂ​പ​യാ​ണ് ഇ​തി​ന് വി​നി​യോ​ഗി​ച്ച​ത്. റോ​ഡി​ന്‍റെ ഉ​പ​രി​ത​ലം പ​ല​യി​ട​ത്തും മി​നു​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും പ​രാ​തി​യു​ണ്ട്.
റോ​ഡി​ല്‍ ആ​വ​ശ്യ​ത്തി​ന് ഓ​ട​ക​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ വെ​ള്ളം ഒ​ഴു​കി റോ​ഡി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും വ​ശ​ങ്ങ​ള്‍ ഒ​ലി​ച്ചുപോ​യി. ഈ ​ഭാ​ഗ​ങ്ങ​ളി​ല്‍ റോ​ഡ് ഇ​ടി​ഞ്ഞ് വ​ള​രെ വീ​തി​കു​റ​വും അ​പ​ക​ട​ക​ര​മാ​യ ക​ട്ടിം​ഗും രൂ​പ​പ്പെ​ട്ടു. അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ചെ​യ്ത സ​മ​യ​ത്ത് ഈ ​ഭാ​ഗ​ങ്ങ​ള്‍ കൂ​ടി ന​ന്നാ​ക്കാ​ന്‍ സ​മീ​പ​വാ​സി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ ആ​വ​ശ്യ​ത്തി​ന് ഫ​ണ്ട് ഇ​ല്ലെ​ന്നാ​ണ് ക​രാ​റു​കാ​ര്‍ അ​റി​യി​ച്ച​ത​ത്രെ. ഈ ​പ​രാ​തി​ക​ളി​ല്‍ പി​ഡ​ബ്ല്യ​ു ഡി​യും പ​ഞ്ചാ​യ​ത്തും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.