ചിറക്കടവ് ഗ്രാമപഞ്ചായത്തിന് പുതിയയതായി നിര്‍മ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം സാമൂഹ്യ-നീതി വകുപ്പ് മന്ത്രി എം.കെ. മുനീര്‍ നിർവഹിച്ചു

ചിറക്കടവ് ഗ്രാമപഞ്ചായത്തിന് പുതിയയതായി നിര്‍മ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം സാമൂഹ്യ-നീതി വകുപ്പ് മന്ത്രി എം.കെ. മുനീര്‍ നിർവഹിച്ചു

പൊന്‍കുന്നം ചിറക്കടവ് ഗ്രാമപഞ്ചായത്തിന് പുതിയയതായി നിര്‍മ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ചൊവാഴ്ച വൈകിട്ട് അഞ്ചരക്ക് സാമൂഹ്യ-നീതി വകുപ്പ് മന്ത്രി എം.കെ. മുനീര്‍ നിർവഹിച്ചു.

പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. രാമചന്ദ്രന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ പഞ്ചായത്ത് സാമൂഹ്യ-നീതി വകുപ്പ് മന്ത്രി എം.കെ. മുനീര്‍ മന്ദിരോദ്ഘാടനം നിർവഹിച്ചു. ആന്റോ ആന്റണി എം.പി., ഡോ. എന്‍.ജയരാജ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍, വൈസ് പ്രസിഡന്റ് മിനി സേതുനാഥ്, എല്‍എസ്ജിഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.എ. ദിലീപ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മൂന്നരക്കോടി രൂപ ചിലവില്‍ ആധുനിക സൗകര്യങ്ങളോടുകൂടി നാലു നിലകളിലായാണ് കെവിഎംഎസ് റോഡില്‍ മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. 2013 ഒക്‌ടോബറില്‍ തറക്കല്ലിട്ട് നിര്‍മ്മാണം ആരംഭിച്ച പദ്ധതി പ്രഖ്യാപിത സമയത്തിനുള്ളില്‍ പൂര്‍ത്തീകരിച്ചു. ഒരു മാസത്തിനുള്ളില്‍ പഞ്ചായത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും ടൗണ്‍ഹാള്‍ കെട്ടിടത്തില്‍ നിന്നും പുതിയ മന്ദിരത്തിലേക്ക് മാറ്റുമെന്ന് ഭരണസമിതി അറിയിച്ചു.

1-web-chirakadavu-mandiram-inaguration

2-web-chirakadavu-panchayathu-mandiram-inaguration