ജയന്‍ ഗാനവിസ്മയം തീർത്തപ്പോൾ രാജേഷ്‌ വർണവിസ്മയം തീർത്തു, ചിറക്കടവ്‌ മഹാദേവ ക്ഷേത്രത്തിൽ നടന്ന ഗാന ചിത്ര ലയ സംഗീത സമന്യയം വിസ്മയകാഴ്ചയായി

ജയന്‍ ഗാനവിസ്മയം തീർത്തപ്പോൾ രാജേഷ്‌ വരകൾ കൊണ്ട് വിസ്മയം തീർത്തു. ചിറക്കടവ്‌ മഹാദേവ ക്ഷേത്രത്തിലെ ഉല്‍സവത്തിനോട്‌ അനുബന്ധിച്ച്‌ നടന്ന ഗാന ചിത്ര ലയ സംഗീത സമന്യയം കാണികൾക്ക് വിസ്മയകാഴ്ചയായി. യുവ സംഗീതജ്‌ഞന്‍ ജയന്‍ ഏന്തയാറും കാക്കിക്കുള്ളിലെ കലാഹൃദയവുമായി പോലീസ് ASIയും ചിത്രകാരനുമായ രാജേഷ്‌ മണിമലയുമാണ്‌ അനുവാചകര്‍ക്ക്‌ ശ്രവ്യ, ദൃശ്യ വിസ്‌മയമൊരുക്കിയത്‌.

രാവിലെ ആറുമണി മുതൽ വൈകിട്ട് ആറുമണിവരെ തുടർച്ചയായി നടന്ന സംഗീതാർച്ചയിൽ, ജയൻ. ആലപിച്ച കീർത്തനങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ രാജേഷ് അരങ്ങിലെ ക്യാൻവാസിൽ ലൈവ് ആയി ചിത്രീകരിച്ചുകൊണ്ടായിരുന്നു ഇരുവരും അർച്ചന നടത്തിയത്. ഇത് മൂന്നാം തവണയാണ് ചിറക്കടവ്‌ മഹാദേവ ക്ഷേത്രത്തിൽ ഇവർ ഇരുവരും പരിപാടി അവതരിപ്പിക്കുന്നത്. ഇതൊനൊടകം കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇവർ അൻപതോളം പരിപാടികൾ നടത്തിയിട്ടുണ്ട് .

പാറമ്പുഴ കൊലക്കേസ് പ്രതിയുടേതുൾപ്പെടെ വിവാദമായ നിരവധി പോലീസ് കേസുകളിൽ കുറ്റവാളികളുടെ രേഖാചിത്രം വരച്ച ASI രാജേഷ് മണിമല വളരെ പ്രശസ്തനാണ് . നിരവധി പോലീസ് അവാർഡുകൾ ലഭിച്ചിട്ടുള്ള രാജേഷിനു UK ആസ്ഥാനമാക്കിയ സംഘടനയുടെ മികച്ച സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള ഈ വർഷത്തെ അവാർഡും ലഭിച്ചിട്ടുണ്ട് .