പുഴ നടത്തവും പൊട്ടത്തോട് ശുചീകരണവും

പുഴ നടത്തവും പൊട്ടത്തോട് ശുചീകരണവും
കാഞ്ഞിരപ്പള്ളി: ഒരു പുഴയെ വീണ്ടെടുക്കാൻ നാടൊന്നിക്കുന്നു. മാലിന്യ നിക്ഷേപം മൂലം ഇല്ലാതായിക്കൊണ്ടിരിക്കുന്ന ചിറ്റാർ പുഴയുടെ പുനർജീവനത്തിനായി രൂപം കൊണ്ട ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രാരംഭ പ്രവർത്തനമായി ഏറ്റെടുത്ത കൊടുവന്താനം – പൊട്ടത്തോടിന്റെ ശുചീകരണ – സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ഇന്ന് .
കൊടുവന്താനം ജഗ്ഷനിൽ നിന്ന് രാവിലെ എട്ട് മണിക്കാരംഭിക്കുന്ന പുഴ നടത്തം ഇടപ്പള്ളി ജംഗ്ഷൻ, പേട്ട സ്കൂൾ, മൈക്കാ ജംഗ്ഷൻ വഴി പേട്ട കവലയിൽ സമാപിക്കും.

ചിറ്റാറിന്റെ പ്രധാന കൈവഴിയായ കൊടുവന്താനം – പൊട്ടത്തോടിലേക്ക് മാലിന്യം നിക്ഷേപിക്കുന്ന കേന്ദ്രങ്ങൾ കണ്ടെത്തി ബോധവൽക്കരണം നടത്തും. തോടിനെക്കുറിച്ചുള്ള സമഗ്രമായ പഠനവും, ചരിത്രരചനയും പുഴ നടത്തത്തിന്റെ ഭാഗമായി നടക്കും .തുടർപ്രവർത്തനത്തിന്റെ ഭാഗമായി തോട് ശുചീകരണം, സ്ഥിരം സംരക്ഷണം എന്നീ പ്രവർത്തനങ്ങളും സംഘടിപ്പിക്കുമെന്ന് ചിറ്റാർപുഴ സംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചു.