ചോറ്റി മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി

ചോറ്റി  മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി

ചോറ്റി ∙ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. താഴമൺമഠം കണ്ഠര് മഹേഷ് മോഹനര് മുഖ്യകാർമികത്വവും ക്ഷേത്രം മേൽശാന്തി പി. രാധാകൃഷ്ണൻ നമ്പൂതിരി, കീഴ്ശാന്തി ടി. എം. ഗോപാലകൃഷ്ണൻ നമ്പൂതിരി എന്നിവർ സഹകാർമികത്വവും വഹിച്ചു.

മാർച്ച് മൂന്ന്, നാല് തീയതികളിൽ 10.30ന് ഉത്സവബലി, 12ന് ഉത്സവബലിദർശനം. നാലിന് ഉച്ചയ്ക്ക് ഒന്നിന് അന്നദാനം. അഞ്ചിന് വൈകിട്ട് നാലിന് കാഴ്ചശ്രീബലി, 10.30ന് പള്ളിവേട്ട എതിരേൽപ്പ്. മാർച്ച് ആറിന് 10.30ന് ആറാട്ടുബലി, വൈകിട്ട് അഞ്ചിന് മുണ്ടമറ്റം ആറാട്ടുകടവിൽ ആറാട്ട്, തുടർന്ന് രാത്രി 8.30ന് ആറാട്ടുഘോഷയാത്രയ്ക്ക് ചോറ്റി കവലയിൽ സ്വീകരണം, രാത്രി ഒൻപതിന് ക്ഷേത്രസന്നിധിയിൽ ആറാട്ട് എതിരേൽപ്പ്, കൊടിയിറക്ക്.