തോട്ടം തൊഴിലാളികളുടെ മിനിമം കൂലി പുതുക്കി നിശ്ചയിക്കണമെന്ന് സി ഐ ടി യു

തോട്ടം തൊഴിലാളികളുടെ മിനിമം കൂലി പുതുക്കി നിശ്ചയിക്കണമെന്ന് സി ഐ ടി യു
മുണ്ടക്കയം: തോട്ടം തൊഴിലാളികളുടെ മിനിമം കൂലി പുതുക്കി നിശ്ചയിക്കുകയും ഭവന നിർമ്മാണ പദ്ധതി കാര്യക്ഷമമാക്കുകയും വേണമെന്നു് സി ഐ ടി യു കാത്തിരപ്പള്ളി ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പി ഐ ഷുക്കൂർ നഗറിൽ (മുണ്ടക്കയം സഹകരണ ബാങ്ക് ഓഡിറ്റോറിയം) ചേർന്ന സമ്മേളനം സംഘടനയുടെ ജില്ലാ ട്രഷറർ എ വി റസൽ ഉൽഘാടനം ചെയ്തു.പി കെ കരുണാകരപിള്ള അധ്യക്ഷനായി. പി കെ നസീർ രക്തസാക്ഷി പ്രമേയവും രാജൻ കണ്ണമല അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗത സംഘം ചെയർമാൻ എം ജി രാജു സ്വാഗത oപറഞ്ഞു. പി എസ് സുരേന്ദ്രൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ പ്രസിഡണ്ട് വി പി ഇബ്രാഹീം സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.വി പി ഇസ്മായിൽ, അഡ്വ.പി ഷാ നവാസ്, കെ രാജേഷ്, സി വി അനിൽകുമാർ, സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.

പി കെ നസീർ (പ്രസിഡണ്ട്) പി കെ കരുണാകരപിള്ള, എം എസ് മണിയൻ, ടി എ രവിചന്ദ്രൻ ,എം ജി രാജു (വൈസ് പ്രസിഡണ്ടുമാർ) പി എസ് സുരേന്ദ്രൻ (സെക്രട്ടറി), ഷമീം അഹമ്മദ്, പി കെ ബാലൻ, രാജൻ കണ്ണമല ,ടി പി തൊമ്മി (ജോയിൻറ്റ് സെക്രട്ടറിമാർ), കെ എൻ ദാമോദരൻ (ട്രഷറർ) എന്നിവർ ഭാരവാഹികളായി 38 അംഗങ്ങളുള്ള ഏരിയാ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു