മാതൃവിദ്യാലയത്തിനു നിറങ്ങൾ പകർന്നുകൊണ്ട് പൂർവ വിദ്യാർത്ഥികൾ മാതൃകയായി ..

മാതൃവിദ്യാലയത്തിനു നിറങ്ങൾ പകർന്നുകൊണ്ട്  പൂർവ വിദ്യാർത്ഥികൾ മാതൃകയായി ..

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിലെ ആദ്യകാല സർക്കാർ വിദ്യാലയങ്ങളിൽ ഒന്നായ കാഞ്ഞിരപ്പള്ളി പേട്ട ഗവർമെന്റ് ഹൈസ്കൂൾ കെട്ടിടത്തിന്റെ ചുവരുകൾക്കു നിറങ്ങൾ പകർന്നുകൊണ്ട് ഒരുപറ്റം പൂർവ വിദ്യാർത്ഥികൾ പുതുതലമുറയെ വരവേറ്റു.

സി ഐ ടി യു സ്ഥാപക ദിനത്തിന്റെ ഭാഗമായി പൂർവ വിദ്യാർത്ഥികളായ സി ഐ ടി യു തൊഴിലാളികൾ ഒത്തുചേർന്നു കാഞ്ഞിരപ്പള്ളി പേട്ട ഗവർമെന്റ് ഹൈസ്കൂൾ മന്ദിരത്തിന്റെ ചുമരുകൾ പെയിൻറ്ടിച്ചു മനോഹരമാക്കി സ്‌കൂളിനെ പുതിയ അധ്യയന വർഷത്തിന് വേണ്ടി ഒരുക്കി നാടിനു മാതൃകയായി. തങ്ങൾക്കും തങ്ങളുടെ മക്കൾക്കും പേരക്കിടാങ്ങൾക്കും ആദ്യാക്ഷരം പകർന്നു നൽകിയ മാതൃവിദ്യാലയമായ ഈ സരസ്വതി ക്ഷേത്രത്തെ അണിയിച്ചൊരുവാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നെവെന്നു സി ഐ ടി യു പ്രവർത്തകർ പറഞ്ഞു.

സംഘടനയുടെ ജില്ലാ പ്രസിഡണ്ട് വി പി ഇബ്രാഹീം പെയിൻറ്റിംഗ് കാമ്പയിൻ ഉൽഘാടനം ചെയ്തു.പി കെ നസീർ, വി എൻ രാജേഷ്, കെ എസ് ഷാനവാസ്, കെ ജെ ചാക്കോ, കെ എം അഷറഫ് എന്നിവർ സംസാരിച്ചു.