കേരളപിറവി ദിനത്തിൽ വനപാതയോരം വൃത്തിയാക്കുവാൻ വനപാലകരും, വിദ്യാര്‍ഥികളും

കേരളപിറവി ദിനത്തിൽ  വനപാതയോരം വൃത്തിയാക്കുവാൻ വനപാലകരും, വിദ്യാര്‍ഥികളും

എരുമേലി: കേരള പിറവി ദിനത്തിൽ വനപാലകർക്കൊപ്പം പാതയോരം വൃത്തിയാക്കി വിദ്യാര്‍ഥികൾ മുക്കട മുതൽ കനകപ്പലം വരെയുള്ള രണ്ടര കിലോമീറ്റർ ദൂരം വനപാതയോരത്ത് നിക്ഷേപിച്ചിരുന്ന മാലിന്യങ്ങളാണ് പ്ലാച്ചേരി ഫോറസ്റ്റ് സ്‌റ്റേഷന്റെ നേതൃത്വത്തിൽ വിദ്യാര്‍ഥികൾ നീക്കം ചെയ്തത്.

എരുമേലി സെന്റ് തോമസ് ഹയർ സെക്കന്ററി സ്‌കൂൾ, ഷെർമൗണ്ട് കോളജ് എന്നിവിടങ്ങളിൽ നിന്നും നൂറോളം വിദ്യാർഥികളാണ് ശുചീകരണ പരിപാടിയിൽ പങ്കാളികളായത്. മാംസാവിശിഷ്ടങ്ങൾ ഉൾപ്പെടെ പാതയോരത്തു നിന്നും നീക്കം ചെയ്തു.

എരുമേലി റേഞ്ച് ഓഫീസർ എന്‍. വി. ജയകുമാർ, പ്ലാച്ചേരി ഡെപ്യൂട്ട് റേഞ്ച് ഓഫീസർ കെ. എ. അബ്ദുള്‍ സലാം, അധ്യാപകരായ കുസുമം, കൊച്ചുറാണി, ജെനി എന്നിവർ നേതൃത്വം നല്‍കി. പ്ലാച്ചേരി, വണ്ടന്‍പതാൽ, മുറിഞ്ഞപുഴ സ്‌റ്റേഷനുകളിലെ എഴുപതോളം ജീവനക്കാരും പങ്കാളികളായി.