ഗാന്ധിജയന്തി ദിനത്തിൽ നടത്തിയ “ക്ലീന്‍ കാഞ്ഞിരപ്പള്ളി” ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി

ഗാന്ധിജയന്തി ദിനത്തിൽ നടത്തിയ “ക്ലീന്‍ കാഞ്ഞിരപ്പള്ളി” ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി

കാഞ്ഞിരപ്പള്ളി : മഹാത്മാ ഗാന്ധിയുടെ 150ാം ജന്‍മദിന ത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തും, അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് എൻ എസ് എസ് വിദ്യാർത്ഥികളും, സ്വരുമ ചാരിറ്റബിള്‍ സൊസൈറ്റിയും, സൈന്‍ പ്രിന്റിംഗ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ” ക്ലീന്‍ കാഞ്ഞിരപ്പള്ളി” പരിപാടി ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി. പരിപാടിയുടെ ഉദ്‌ഘാടനം കാഞ്ഞിരപ്പള്ളി എം എൽ എ ഡോ. എന്‍. ജയരാജ് എം.എ..എ നിർവഹിച്ചു.

മനുഷ്യമനസ്സുകളിലെ മാലിന്യങ്ങള്‍ പോലെയാണ് പരിസരമാലിന്യങ്ങളെന്നും ഇവ നീക്കം ചെയ്യുവാന്‍ നമ്മുടെ മനസ്ഥിതിയിൽ മാറ്റം വരുത്തണമെന്നും ഡോ. എന്‍. ജയരാജ് എം.എ..എ. ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ തോട്ടിലേക്കും, റോഡിലേക്കും, പൊതുസ്ഥലങ്ങളിലേക്കും വലിച്ചെറിയുന്ന രീതി മാറ്റണമെന്നും പൊതുസ്ഥലങ്ങള്‍ ശുചിയായി സംരക്ഷിക്കപ്പെടേണ്ടത് മാനവസംസ്‌ക്കാരമായി മാറണമെന്നും അദ്ദേഹം പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, ഗ്രാമപഞ്ചായത്ത് പ്രസഡന്റ് ഷക്കീല നസീര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ അഡ്വ. പി.എ. ഷെമീര്‍, റോസമ്മ ആഗസ്തി, ലീലാമ്മ കുഞ്ഞുമോന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സോഫി ജോസഫ്, വി.റ്റി. അയൂബ്ഖാന്‍, പ്രകാശ് പള്ളിക്കൂടം, പി.ജി. വസന്തകുമാരി, അജിതാ രതീഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോഷി അഞ്ചനാട്ട്, എം.എ.റിബിന്‍ഷാ, നുബിന്‍ അന്‍ഫ., ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ എന്‍. രാജേഷ്,, ജോയിന്റ് ബി.ഡി.ഒ. എസ്. പ്രദീപ്, ജനറൽ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഷാജി ജേക്കബ്, വനിതാ ക്ഷേമ ഓഫീസര്‍ ബെറ്റി മാത്യു, പ്ലാന്‍ ക്ലര്‍ക്ക് ദിലീപ് കെ.ആര്‍., ക്ലര്‍ക്ക് ബിജിലിമോള്‍ പി. ജോസഫ്, നയിഫ് ഫൈസി, എം.കെ. ഷെമീര്‍, ഫസലി കോട്ടവാതുക്കൽ, സുമേഷ് ആന്‍ഡ്രൂസ് എന്നിവർ പങ്കെടുത്തു. .

തുടര്‍ന്നു 50 പേരടങ്ങുന്ന വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് കാഞ്ഞിരപ്പള്ളി ടൗണിലെ റോഡിലും, കടകളിലുമുള്ള ജൈവവും, അജൈവവുമായ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌ക്കരിക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്തില പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റിൽ എത്തിച്ചു