സി.പി.എമ്മിന്റെ നേതൃത്വത്തില്‍ മണിമലയാര്‍ ശുദ്ധീകരണം തുടങ്ങി

സി.പി.എമ്മിന്റെ നേതൃത്വത്തില്‍ മണിമലയാര്‍ ശുദ്ധീകരണം തുടങ്ങി

മുണ്ടക്കയം: മാലിന്യവാഹിനിയായ മണിമലയാറിനെ മാലിന്യവിമുക്തമാക്കല്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. കോസ്വേ മുതല്‍ സ്റ്റേഡിയം വരെയുള്ള പ്രദേശത്തെ മാലിന്യമാണ് ആദ്യഘട്ടമായി നിര്‍മ്മാര്‍ജനം ചെയ്തത്. മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെയാണ് ശുചീകരണം നടത്തിയത്.

മണ്ണുമാന്തിയന്ത്രം പ്രവര്‍ത്തിപ്പിച്ചുകൊണ്ട് ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജെ.തോമസ് നിര്‍വഹിച്ചു.

ഏരിയാ സെക്രട്ടറി ടി.പ്രസാദ്, ലോക്കല്‍ സെക്രട്ടറി സി.വി.അനില്‍കുമാര്‍, ബെന്നി നെയ്യൂര്‍, എം.ജി.രാജു, കെ.എന്‍.ചന്ദ്രശേഖരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.