കലാവിസ്മയത്തോടെ വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ്‌ എൽ പി സ്‌കൂളിലെ പ്രവേശനോത്സവം

കലാവിസ്മയത്തോടെ വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ്‌ എൽ പി സ്‌കൂളിലെ  പ്രവേശനോത്സവം

എരുമേലി : വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ്‌ എൽ പി സ്‌കൂളിലെ പ്രവേശനോത്സവം വിവിധ കലകളുടെ കേളീരംഗമായി .
പടയണിക്കോലങ്ങളും തെയ്യവും പരുന്തും കഥകളിയും വർണ്ണചിത്രങ്ങൾ വാരിവിതറിയ ചാരുതയിൽ കുരുന്നുകൾ ആദ്യാക്ഷരം എഴുതി പ്രവേശനോത്സവം അവിസ്മരണീയമാക്കി .

പൂക്കളും ബലൂണുകളും കളിപ്പാട്ടങ്ങളുമായി മുതിർന്ന കുട്ടികൾ നവാഗതരെ വരവേറ്റു . വിദ്യാലയത്തിലെ ആദ്യ ദിനത്തിന്റെ ഒർമ്മക്കായി അക്ഷരമരത്തിൽ അക്ഷരങ്ങൾ കോർത്ത് അവർ അറിവിന്റെ ലോകത്തേക്ക് ആദ്യ ചുവട് വെച്ചു , ജൈവ വൈവിധ്യ പാർക്കും അവിടെയുള്ള  മീൻകുളവുമാണ് കുട്ടികളെ  ഏറെ ആകർഷിച്ചത് . മീൻ കുളത്തിൽ തുള്ളിച്ചാടി ക്കളിക്കുന്ന സിലോപ്പിയായും , നട്ടെറും കുട്ടികൾക്ക് അത്ഭുത കാഴ്ചകളായി.

ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ഷാജി തോമസ് ,  ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ ആർ രാജേഷ് ,  സ്‌കൂൾ ലോക്കൽ മാനേജർ റവ : യേശുദാസ് പി ജോർജ് ഗ്രാമപഞ്ചായത്തംഗങ്ങളായ റ്റി പി അനിൽകുമാർ, പൊന്നമ്മ ചാക്കോ , രേണുകാ മുരളീധരൻ , എസ്‌ അമ്പിളി , പ്രധാനാധ്യാപകൻ സാബു പുല്ലാട്ട് , പി ടി എ പ്രസിഡന്റ് ഷാജി കൈപ്പുഴ , പി റ്റി മാത്യു , ശ്രീജ ബിജു, മാനേജ് മെന്റ് കമ്മിറ്റി ഭാരവാഹികളായ എം ജെ കോശി , ജോയ് നെല്ലിമൂട്ടിൽ , വി ജി കിഷോർ തുടങ്ങിയവർ കുട്ടികളെ വരവേൽക്കാൻ എത്തിയിരുന്നു. കുട്ടികൾക്ക് പി റ്റി എ യുടെ നേതൃത്വത്തിൽ മധുര പലഹാരങ്ങളും വിതരണം ചെയ്തു .