ഹെ​ന്‍​റി ബേ​ക്ക​ര്‍ ജൂ​ണിയ​റു​ടെ കൊ​ച്ചു​മ​ക്ക​ള്‍ മു​ണ്ട​ക്ക​യ​ത്ത് എത്തി പൂ​ര്‍​വി​കരുടെ സ്മ​ര​ണകൾ പങ്കുവച്ചു

മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യം​ പ്ര​ദേ​ശ​ത്തെ വികസനത്തിൽ നല്ലയൊരു പങ്കു വഹിച്ച ഹെന്‍ട്രി ബേക്കര്‍ സായിപ്പ് സ്ഥാപിച്ച മുണ്ടക്കയം സി.എം.എസ്.എല്‍.പി.സ്‌കൂളും, ഹോളി ട്രിനിട്ടി ചര്‍ച്ചുമെല്ലാം കാണുവാൻ അദ്ദേഹത്തിന്റെ കൊച്ചുമക്കൾ സന്ദർശനത്തിന് എത്തി. ഹെ​ന്‍​റി ബേ​ക്ക​ര്‍ ജൂ​ണിയ​റു​ടെ സ​ഹോ​ദ​ര​ന്‍റെ ര​ണ്ടാം ത​ല​മു​റ​യി​ല്‍​പ്പെ​ട്ട കൊ​ച്ചു​മ​ക്ക​ളാ​യ ഇ​ല​നോ​ര്‍ ബാ​റ്റേ​മാ​ന്‍ , ന​താ​ലി ബാ​റ്റേ​മാ​ന്‍ എ​ന്നി​വ​രാ​ണ് സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്. ദീര്‍ഘകാലം മുണ്ടക്കയത്ത് സജീവമായിരുന്ന ഹെന്‍ട്രി ബേക്കര്‍ മുണ്ടക്കയത്തിന്റെ വികസനരംഗത്ത് അടിത്തറപാകിയ പ്രമുഖനായിരുന്നു

പു​സ്ത​ക​ങ്ങ​ളി​ല്‍ മാ​ത്രം കേ​ട്ട​റി​ഞ്ഞ​തും പൂ​ര്‍​വി​ക​ര്‍ താ​മ​സി​ച്ചി​രു​ന്ന​തു​മാ​യ സ്ഥ​ല​ങ്ങ​ള്‍ നേ​രി​ല്‍ കാ​ണു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് സ​ന്ദ​ര്‍​ശ​ന​ത്തി​ന് പി​ന്നി​ല്‍. ക​ഴി​ഞ്ഞ മൂ​ന്നി​ന് കേ​ര​ള​ത്തി​ല്‍ എ​ത്തി​യ ഇ​വ​ര്‍ കു​മ​ര​കം പ്ര​ദേ​ശ​ത്തെ സ​ന്ദ​ര്‍​ശ​ത്തി​ന് ശേ​ഷ​മാ​ണ് മു​ണ്ട​ക്ക​യ​ത്ത് എ​ത്തി​യ​ത്. ഇ​വ​ര്‍​ക്ക് സ്വീ​ക​ര​ണം ന​ല്‍​കി\

.മലയോരനാടിനു ഒരു നൂറ്റാണ്ടുകാലം അക്ഷവെളിച്ചം പകര്‍ന്ന സ്‌കൂളിന്റെ സ്ഥാപകന്റെ കുടുംബത്തില്‍ നിന്നെത്തിയ അതിഥികളെ സി​എ​സ്‌​ഐ ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ര്‍​ജ് മാ​ത്യുവിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു .തങ്ങളുടെ മുത്തച്ചന്‍ സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനം നേരില്‍ കണ്ട ബ്രിട്ടീഷ് സഹോദരിമാര്‍ ഓടിനടന്നു വിവരങ്ങള്‍ ശേഖരിച്ചു. ഇതിനിടിയല്‍ കുട്ടികള്‍ക്കിടിയിലേക്കു ഇറങ്ങിവന്ന ഇവര്‍ അവരോട് സംവദിക്കാനും സമയം കണ്ടെത്തി.കുട്ടികള്‍ ചോദിച്ച ഓരോ ചോദ്യങ്ങള്‍ക്കും ചിരിയില്‍ നിറഞ്ഞ മറുപടിയായിരുന്നു ഇരുവരും നല്‍കിയത്. കുട്ടികളോട് പഠനവും കുടുംബവുമൊക്കെ ചോദിക്കാന്‍ മടികാട്ടാതെ അവര്‍ക്കിടയിലേക്കു ഇറങ്ങി ചെല്ലുകയായിരുന്നു.

തുടര്‍ന്ന് ഹെന്‍ട്രി ബേക്കര്‍ സ്ഥാപിച്ച ഹോളി ട്രിനിട്ടി പളളിയിലേക്ക് നടന്നു കയറി. പളളിയിലെ അള്‍ത്താരക്കുമുന്നിലെത്തി ഇരുവരും പ്രാത്ഥാന നടത്തി. ഈ വരവു വലിയ ഒരുഭാഗ്യംതന്നെ, ഇനിയും വരും ,തങ്ങളുടെ കുടുംബ വേരുകള്‍ ആഴ്ന്നിറിങ്ങിയ മുണ്ടക്കയത്തിന്റെ ബന്ധം മുറിയാതെ സൂക്ഷിക്കുമെന്നു ഉറപ്പു നല്‍കിയാണ് ഇരുവരും യാത്രയായത്.