പുലിക്കുന്ന് ശ്മശാനത്തിൽ പുനർ നിർമ്മാണം നടത്തുവാൻ തുറന്നുവച്ച കല്ലറയ്ക്കുള്ളിൽ ശവപ്പെട്ടി കണ്ടെത്തി

പുലിക്കുന്ന് ശ്മശാനത്തിൽ പുനർ നിർമ്മാണം നടത്തുവാൻ തുറന്നുവച്ച കല്ലറയ്ക്കുള്ളിൽ ശവപ്പെട്ടി കണ്ടെത്തി

മുണ്ടക്കയം∙ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തികൊണ്ടിരുന്ന തുറന്ന ശവകല്ലറയില്‍ ശവപെട്ടി കണ്ടത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടനല്‍കി. മുണ്ടക്കയത്തിനടുത്ത് പുലിക്കുന്നില്‍ തേക്കിന്‍കൂപ്പിനോട് ചേര്‍ന്ന് ജനവാസ മേഖലയ്ക്ക് സമീപമുള്ള ശവകോട്ടയിലാണ് സംഭവം

ശ്മശാനത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് പുതിയ കല്ലറകളുടെ നിർമാണം ആരംഭിച്ചിരുന്നു. നിർമാണത്തിലിരിക്കുന്ന കല്ലറകളിൽ ഒന്ന് പടുതകൊണ്ട് മൂടിയ നിലയിൽ കാണപ്പെടുകയും സമീപവാസിയായ ഒരാൾ പടുത മാറ്റി നോക്കിയപ്പോൾ കല്ലറയ്ക്കുള്ളിൽ മൃതശരീരം അടക്കം ചെയ്ത പെട്ടി കാണുകയുമായിരുന്നു. പുലിക്കുന്ന് തേക്കിൻകൂപ്പിന്റെ അതിർത്തിയിൽ ജനവാസ മേഖലയ്ക്കു സമീപമുള്ള ശ്മശാനത്തിലാണ് സംഭവം. വിവിധ പെന്തകോസ്ത് സഭകളാണ് ഇവിടെ ശ്മശാനത്തിനായി സ്ഥലം വാങ്ങിയിരിക്കുന്നത്.

ആറു മാസം മുന്‍പ് ഇവിടെ ഒരു പാസ്റ്ററുടെ മാതാവിന്റെ മൃതദേഹം അടക്കം ചെയ്തിരുന്നതായും, ആ ശവപെട്ടിയാണ് കല്ലറയില്‍ കാണപെട്ടതെന്നും നാട്ടുകാര്‍ പറയുന്നു. പുതിയ കല്ലറകള്‍ ഇതിനോട് ചേര്‍ന്ന് നിര്‍മ്മിച്ചപ്പോള്‍ പഴയകല്ലറയും തുറന്നതായാണ് സൂചന.

നിരവധി സഭവകളുടെ കല്ലറകളാണ് ഇനിടെയുള്ളത്. മുന്‍പ് ഇവിടെ ഒരു സെല്‍ മിര്‍മ്മിക്കുകയും സെല്ലില്‍ നിന്നും ദുര്‍ഗന്ധം വമിക്കുകയും ചെയത്ത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടനല്‍കിയിരുന്നു. ആറ് മാസം മുന്‍പ് ഇവിടെ ആഴത്തില്‍ കുഴിയെടുക്കാതെ ശവം മറവ് ചെയ്യുകയും ദിവസങ്ങള്‍ കഴിഞ്ഞതോടെ നായ്ക്കള്‍ ശവശരീരം വലിച്ചെടുത്ത് പുറത്തിടുകയും രൂക്ഷമായ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ തന്നെ ആഴത്തില്‍ കുഴിയെടുത്ത് മറവ് ചെയ്യുകയും ചെയ്തിരുന്നു. ആരുടെയൊക്കെ ശവകോട്ടകളാണ് ഇവിടെ സ്ഥിതിചെയ്യുന്നതെന്ന് നാട്ടുകാര്‍ക്കും അറിവില്ല. പത്തനംതിട്ട ഇടുക്കി ജില്ലകളില്‍ നിന്നുവരെ ഇവിടെ ശവശരീരങ്ങള്‍ എത്തിച്ച് മറവ് ചെയ്യുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു.

ഒരു സഭയുടെ നേതൃത്വത്തിൽ നാല് അറകളിലായി കോൺക്രീറ്റ് ചെയ്ത് കല്ലറ നിർമിക്കുകയായിരുന്നു. ഇതിൽ ഒന്നിലാണ് അടക്കം ചെയ്ത മൃതശരീരം പെട്ടിയോടുകൂടി കാണപ്പെട്ടത്. പുതിയ കല്ലറകൾ നിർമിക്കുന്നതിനാൽ പഴയ കുടുംബക്കല്ലറ പുനരുദ്ധാരണം ചെയ്യാനാണ് സ്ലാബ് മാറ്റിയതെന്നും ജോലിക്കാർ അൽപസമയം സ്ഥലത്ത് നിന്നു മാറിനിന്നപ്പോൾ നാട്ടുകാർ എത്തി മനഃപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കുകയായിരുന്നു എന്നും ഐപിസി സഭാ അധികൃതർ പറയുന്നു.

പൊലീസും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാജുവിന്റെ നേതൃത്വത്തിൽ പഞ്ചായത്തംഗങ്ങളായ ടി.ആർ. സത്യൻ, മാത്യു ഏബ്രഹാം പ്ലാക്കാട്ട്, ആശ അനീഷ് എന്നിവരും സ്ഥലം സന്ദർശിച്ചു. ശ്മശാനത്തിനെതിരെ മുൻപും നാട്ടുകാരുടെ പ്രതിഷേധം വ്യാപകമായിരുന്നു.