മുണ്ടക്കയം സ്വദേശി കോളേജ് വിദ്യാർത്ഥി പെരുംതേനരുവിയിൽ മുങ്ങി മരിച്ചു

മുണ്ടക്കയം സ്വദേശി കോളേജ് വിദ്യാർത്ഥി പെരുംതേനരുവിയിൽ മുങ്ങി മരിച്ചു

libin perumthenaruvi accidentമുണ്ടക്കയം സ്വദേശി ലിബിൻ, (20) വയസ്സ്, പെരുംതേനരുവിയിൽ കുളിക്കുന്നതിനു ഇടയിൽ വെള്ളത്തിൽ മുങ്ങി കാണാതായി. പുഴയ്ക്കു അടിയിലുള്ള കല്ലിന്റെ തുരങ്ങത്തിൽ പെട്ട് മരിച്ചു പോയി എന്നാണ് നിഗമനം .

ശനിയാഴ്ച വൈകിട്ട് നാല് മണിക്കാണ് അപകടം ഉണ്ടായത്.

മുണ്ടക്കയം 31-ാംമൈല്‍ കരടിമല മലയില്‍ കുഞ്ഞുമോന്റെ മകനും അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജിലെ പൊളിറ്റിക്സ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയുമായ ലിപിനെയാണ് (20) കാണാതായത്. എലിവാലിക്കരയിലുള്ള അമ്മാവന്‍ തടത്തില്‍ സജീവന്റെ വീട്ടിലെത്തിയതാണ് ലിപിന്‍. അമ്മാവന്റെ മകന്‍ അജയ്ഘോഷിനൊപ്പം നദിയില്‍ കുളിക്കാനിറങ്ങവേ കാല്‍വഴുതി ഒഴുക്കില്‍പ്പെടുകയായിരുന്നു.

പുഴയിലെ കയത്തിൽ ചാടി ആഴം അളക്കുവാൻ ശ്രമിക്കുന്നതിനിടയിൽ മുങ്ങിപോയ ലിബിനെ മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടു പിടിക്കുവാൻ സാധിച്ചില്ല . ഫയർ ഫോര്സും , പോലീസും നടത്തിയ തിരച്ചിൽ രാത്രിയായതോടെ നിർത്തി വച്ചു. ഇനി രാവിലെ തിരച്ചിൽ പുനരാരംഭിക്കും.