കോളേജ് വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു

കോളേജ് വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു

മുണ്ടക്കയം : ചോറ്റി സ്വദേശി ഈഴപറമ്പിൽ ഇ ജി പ്രകാശിന്റെയും, ബിജി കുമാരിയുടെയും മകൻ കാർത്തിക് (22) കുളിക്കുന്നതിനിടെ കോഴിക്കോട് പുലിക്കയം പുഴയിൽ മുങ്ങി മരിച്ചു . കോഴിക്കോട് ഐഐഎം വിദ്യാർത്ഥിയാണ് കാർത്തിക് .

കോഴിക്കോട് ജില്ലയിലെ പുലിക്കയം അരിപ്പാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിക്കാനെത്തിയ കാർത്തിക്കും സുഹൃത്തും പുഴയിൽ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെടുകയായിരുന്നു. ഒരാളെ ലൈഫ് ഗാർഡ് രക്ഷിച്ചു എങ്കിലും കാർത്തിക്കിന്റെ ജീവൻ രക്ഷിക്കുവാനായില്ല. ആ ഭാഗത്ത് മുൻപും നിരവധി പേർ പുഴയിലെ ഒഴുക്കിൽ പെട്ട് മരിച്ചിട്ടുണ്ട്