കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ വീണ്ടും അടച്ചു പൂട്ടി; യാത്രക്കാർ ദുരിതത്തിൽ..

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ വീണ്ടും അടച്ചു പൂട്ടി; യാത്രക്കാർ ദുരിതത്തിൽ..

കാഞ്ഞിരപ്പള്ളി : ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ വീണ്ടും അടച്ചു പൂട്ടി. സെപ്റ്റിക് ടാങ്കിൽ നിന്നു മലിനജലം ബസ് സ്റ്റാൻഡിലൂടെ ഒഴുകാൻ തുടങ്ങിയതോടെ‍യാണ് കംഫർട്ട് സ്റ്റേഷൻ അടച്ചു പൂട്ടിയത്. കംഫർട്ട് സ്റ്റേഷൻ അടച്ചിട്ടും മലിനജലം പുറത്തേക്ക് ഒഴുകുന്നതു നിലച്ചിട്ടില്ല. മലിനജലത്തിൽ ചവിട്ടി വേണം യാത്രക്കാർക്കു സ്റ്റാൻഡിലൂടെ നടക്കാൻ. ഏതാനും മാസം മുൻപും ഇതേ കാരണത്താൽ ഒരു മാസത്തിലേറെ കംഫർട്ട് സ്റ്റേഷൻ അടച്ചു പൂട്ടിയിരുന്നു.

സ്റ്റാൻഡിനുള്ളിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തും മലിന ജലം ഒഴുകിയെത്തി. മലിനജലം പുറത്തേക്കൊഴുകി തുടങ്ങിയതോടെ‍ സ്റ്റാൻഡിൽ ദുർഗന്ധവുമുണ്ട്. ഇതോടെ ബസ് ജീവനക്കാരും യാത്രക്കാരും വ്യാപാരികളും പ്രതിഷേധമുയർത്തി. കംഫർട്ട് സ്റ്റേഷൻ അടച്ചിട്ടും മലിനജലം പുറത്തേക്ക് ഒഴുകുന്നതു നിലച്ചിട്ടില്ല. മലിനജലത്തിൽ ചവിട്ടി വേണം യാത്രക്കാർക്കു സ്റ്റാൻഡിലൂടെ നടക്കാൻ. ഏതാനും മാസം മുൻപും ഇതേ കാരണത്താൽ ഒരു മാസത്തിലേറെ കംഫർട്ട് സ്റ്റേഷൻ അടച്ചു പൂട്ടിയിരുന്നു.

തുടർന്ന് പുതിയ സെപ്റ്റിക് ടാങ്ക് നിർമിച്ച ശേഷമാണ് കംഫർട്ട് സ്റ്റേഷൻ തുറന്ന് നൽകിയത്.എന്നാൽ കഴിഞ്ഞ ദിവസം മുതൽ വീണ്ടും മലിനജലം പുറത്തേക്കൊഴുകിത്തുടങ്ങി. നിലവിൽ ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനു സൗകര്യമില്ല.നവീകരണ പ്രവർത്തനങ്ങൾ നടത്തി കംഫർട്ട് സ്റ്റേഷൻ തുറന്ന് പ്രവർത്തിപ്പിക്കണമെന്നാണ് യാത്രക്കാരുടെയും വ്യാപാരികളുടെയും ആവശ്യം.