കംഫർട്ട് സ്റ്റേഷൻ: ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസ് ധർണ്ണ നടത്തി

കംഫർട്ട്   സ്റ്റേഷൻ: ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസ് ധർണ്ണ നടത്തി

കാഞ്ഞിരപ്പള്ളി : ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ അടച്ചിടുന്നതുമായ വിഷയത്തിൽ ശാശ്വത പരിഹാരം ഉണ്ടാകണമെന്നും നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കംഫർട്ട് സ്റ്റേഷന് മുൻപിൽ സായാഹ്ന ധർണ്ണ നടത്തി. കോൺഗ്രസ് പാർട്ടി സമരം പ്രഖ്യാപിച്ച അന്നു രാവിലെ കംഫർട്ട് സ്റ്റേഷൻ തുറന്നു എന്ന് പ്രചരിപ്പിച്ചുകൊണ്ട് പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ പഞ്ചായത്ത് ഭരണസമിതി ശ്രമിക്കുകയാണ് എന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ബാബു ജോസഫ് പറഞ്ഞു .

ഒരു ദിവസം പ്രവർത്തിച്ചപ്പോൾ തന്നെ കംഫർട്ട് സ്റ്റേഷനു ചുറ്റും ദുർഗന്ധം വമിക്കുകയാണ്. സമരം ചെയ്യുമ്പോൾ മാത്രം തുറക്കുകയും പിന്നെ അടക്കുകയും ചെയ്യുന്നതിന് പകരം പ്രശ്‌നത്തിൽ ശാശ്വതപരിഹാരം ഉണ്ടാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു . ബസ് സ്റ്റാൻഡിൽ പ്രതിദിനം വന്നുപോകുന്ന നൂറുകണക്കിന് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്ന കംഫർട്ട് സ്റ്റേഷൻ വിഷയത്തിൽ ശാശ്വത പരിഹാരം ഉണ്ടായില്ല എങ്കിൽ പഞ്ചായത്ത് ഓഫീസിന് മുൻപിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ധർണ്ണയിൽ അധ്യക്ഷത വഹിച്ച കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജോബ് വെട്ടം പറഞ്ഞു . ധർണ്ണ സമരത്തിൽ ഡി സി സി ജനറൽ സെക്രട്ടറി റോണി കെ ബേബി മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ ജി. സുനിൽ കുമാർ , പി പി എ സലാം പാറക്കൽ, റസിലി തേനംമാക്കൽ, ബിനു കുന്നുംപുറം, സിബു ദേവസ്യ, അജ്മൽ പാറക്കൽ , കെ. കുഞ്ഞുമോൻ, അബ്ദുൾ അസീസ് പുതുപ്പറമ്പിൽ , , കെ എസ് യു ജില്ലാ സെക്രട്ടറി കെ എൻ നൈസാം, നേതാക്കളായ ഷാജി പെരുന്നേപ്പറമ്പിൽ , ദിലീപ് ചന്ദ്രൻ, ബിജു പത്യാല, സാബു കാളാന്തറ, ബെന്നി കുന്നേൽ, ടി.ജെ മോഹനൻ, ജോർജ്കുട്ടി തോമസ്, ജെയിംസ് പാനാപ്പള്ളി, പ്രതീഷ് എസ് . നായർ , ബാബു മാളികേക്കൽ, തൻസീബ് വില്ലണി , ശരത്ത് മേച്ചേരിത്താഴെ, എന്നിവർ പ്രസംഗിച്ചു.