ഇന്ധന വില വർദ്ധനവിനെതിരെ കോൺഗ്രസ് ധർണ നടത്തി.

ഇന്ധന  വില  വർദ്ധനവിനെതിരെ കോൺഗ്രസ്  ധർണ നടത്തി.


പട്ടിമറ്റം. അനിയന്ത്രിതമായ ഇന്ധനവില വർദ്ധനവിനെതിരെ കോൺഗ്രസ് പട്ടിമറ്റം പന്ത്രണ്ടാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടിമറ്റം പള്ളി ജംഗ്ഷനിൽ പ്രതിഷേധ ധർണ്ണ നടത്തി. വാർഡ് പ്രസിഡന്റ് റഹിം പടപ്പാടിയുടെ അധ്യക്ഷതയിൽ കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി റസ്സിലി തേനംമാക്കൽ ധർണ്ണ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം മുബീന നൂർ മുഹമ്മദ്, പി പി എ സലാം പാറയ്ക്കൽ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എം കെ ഷെമീർ, ബൂത്ത് പ്രസിഡന്റ് പ്രതീഷ് എസ് നായർ, ഷാമോൻ കൊന്നയ്ക്കൽ, അൻവർ പുളിമൂട്ടിൽ, ഫൈസൽ മഠത്തിൽ, ജെ എച്ച് ഷെമീർ, ഹാരിസ് തേനംമാക്കൽ, സജിയപ്പൻ പട്ടിമറ്റം, നൂർദ്ദീൻ മടക്കോലി, സമദ് തടിക്കംപറമ്പിൽ, തൻസീബ് വില്ലണി എന്നിവർ പ്രസംഗിച്ചു