കേരളാ പോലീസിനെ രാഷ്ട്രീയവൽക്കരിച്ച് നിരവ്വീര്യമാക്കുന്നുവെന്നു ഉമ്മൻ ചാണ്ടി

കേരളാ പോലീസിനെ രാഷ്ട്രീയവൽക്കരിച്ച് നിരവ്വീര്യമാക്കുന്നുവെന്നു ഉമ്മൻ ചാണ്ടി

കാഞ്ഞിരപ്പള്ളി. : കാര്യശേഷിക്ക് പേരുകേട്ട കേരളാ പോലീസിനെ രാഷ്ട്രീയവൽക്കരിച്ച് നിരവ്വീര്യമാക്കുന്നതു കൊണ്ട് രാഷ്ട്രീയ സംഘർഷങ്ങളിൽ പോലീസിന് നിഷ്പക്ഷമായി ഇടപെടാൻ കഴിയുന്നില്ല എന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി ആരോപിച്ചു. ചിറക്കടവിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷനു മുന്നിൽ നടത്തിയ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ സ്വാധീനമുണ്ടെങ്കിൽ ഇവിടെ ആർക്കും എന്തും ആകാം എന്നതാണ് അടുത്ത കാലത്ത് പൊലീസുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന വിവാദങ്ങൾ തെളിയിക്കുന്നത്.. ഇടതു സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം രണ്ട് ഡസനോളം രാഷ്ട്രീയ കൊലപാതകങ്ങൾ കേരളത്തിൽ അരങ്ങേറി. ഇതിന്റെയെല്ലാം ഒരു ഭാഗത്ത് നിൽക്കുന്നത് സി.പി.എമ്മും, ബി.ജെ.പിയുമാണെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി നിയമസഭയിൽ എഴുന്നേൽക്കുന്നത് പോലീസിന്റെ വീഴ്ച്ച സമ്മതിക്കാൻ മാത്രമാണെന്നും ഉമ്മൻ ചാണ്ടി പരിഹസിച്ചു.

ബ്ലോക്ക് പ്രസിഡൻറ് ബാബു ജോസഫ് അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി മുഖ്യ പ്രഭാഷണം നടത്തി. ഡോ.എൻ. ജയരാജ് എം.എൽ.എ, കെ.പി.സി.സി സെക്രട്ടറി പി.എ സലിം, ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, കെ.പി.സി.സി നിർവ്വാഹക സമിതി അംഗം തോമസ് കല്ലാടൻ, രാജൻ പെരുമ്പായ്ക്കാട്ട്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി.എ ഷെമീർ, റോണി കെ. ബേബി, ഷിൻസ് പീറ്റർ, ടി.കെ സുരേഷ്കുമാർ, ടി.എസ് രാജൻ, പ്രകാശ് പുളിക്കൽ, കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റുമാരായ ജോ പായിക്കാടൻ, റോയി കപ്പലുമാക്കൽ, ജില്ലാ പഞ്ചായത്ത് ആക്റ്റിംഗ് പ്രസിഡന്റ് ശശികലാ നായർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആശാ ജോയി, കെ.എസ് രാജു, പി.എൻ ദാമോദരൻ പിള്ള, തോമസ് പുളിക്കൻ, ബേബി വട്ടയ്ക്കാട്ട്, സുനിൽ മാത്യു, ജോഷി കെ. ആൻറണി, വി.ഐ അബ്ദുൾ കരിം, നൗഷാദ് ഇല്ലിക്കൽ, പി. ജീരാജ്, ഒ.എം ഷാജി, ബി. ജയചന്ദ്രൻ, പി.പി.എ സലാം, പി.എ മാത്യു, രഞ്ജു തോമസ്, മാത്യു കുളങ്ങര, സിബു ദേവസ്യ, സുനിൽ തേനംമാക്കൽ, സുനിൽ സീബ്ലൂ, റസ്സിലി തേനം മാക്കൽ, എം.കെ ഷെമീർ, കെ.എൻ നൈസാം, ഫെമി മാത്യു, ടിന്റു തോമസ്, ജയകുമാർ കുറിഞ്ഞിയിൽ, സി.ജി രാജൻ, അഡ്വ. അഭിലാഷ് ചന്ദ്രൻ, ബാബുരാജ്, പി. മധു, പി.ജെ ജോസഫ്, ജോജി മാത്യു, സതീഷ് വാസു, അനില കുമാരി തുളസീദാസ്, നായിഫ് ഫൈസി, ഷിജോ കൊട്ടാരം, കെ.എസ് ഷിനാസ്, അൻവർഷാ കോനാട്ടുപറമ്പിൽ, ബിനു കുന്നുംപുറം, അൻവർ പുളിമൂട്ടിൽ, എന്നിവർ പ്രസംഗിച്ചു.

ചിറക്കടവിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ജനകീയ കൂട്ടായ്മ നടത്തി