ശബരിമലയെ രണ്ടുപാർട്ടികളുടെ ഏറ്റുമുട്ടലിനുള്ള വേദിയായി മാറ്റാനുള്ള ശ്രമം പ്രതിഷേധാർഹമാണെന്ന് അഡ്വ. പി. എ സലിം

ശബരിമലയെ രണ്ടുപാർട്ടികളുടെ ഏറ്റുമുട്ടലിനുള്ള വേദിയായി  മാറ്റാനുള്ള ശ്രമം പ്രതിഷേധാർഹമാണെന്ന്   അഡ്വ. പി. എ സലിം

കാഞ്ഞിരപ്പള്ളി: സി.പി.എം ബി.ജെ.പി ഏറ്റുമുട്ടലിനുള്ള വേദിയായി ശബരിമലയെ മാറ്റാനുള്ള ശ്രമം പ്രതിഷേധാർഹമാണെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ. പി. എ സലിം അഭിപ്രായപ്പെട്ടു. കോൺഗ്രസ് നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശബരിമലയിൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി കേരളത്തിൽ സംഘപരിവാറിന് വളരാനുള്ള സാഹചര്യം ഇടതുപക്ഷ സർക്കാർ ഉണ്ടാക്കികൊടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. “വർഗീയതയെ തുരത്തുക ,വിശ്വാസം സംരക്ഷിക്കുക “എന്ന മുദ്രാവാക്യവുമായി കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ നയിക്കുന്ന വിശ്വാസ സംരക്ഷണ ജാഥയിൽ നിയോജക മണ്ഡലത്തിൽ നിന്നും ആയിരം പ്രവർത്തകരെ പങ്കെടുപ്പിക്കാനും നേതൃയോഗം തീരുമാനിച്ചു.

ബ്ലോക്ക് പ്രസിഡന്റ് ബാബു ജോസഫിന്റെ അധ്യക്ഷതയിൽ കെ.പി.സി.സി അംഗം തോമസ് കല്ലാടൻ, കറുകച്ചാൽ ബ്ലോക്ക് പ്രസിഡന്റ് ജോ പായിക്കാട്ട്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ടി.കെ സുരേഷ്കുമാർ, പി.എ ഷെമീർ, റോണി കെ. ബേബി, ടി.എസ് രാജൻ മണ്ഡലം പ്രസിഡന്റുമാരായ റോയി നെച്ചുകാട്ടിൽ, സുനിൽ മാത്യു, ജോബ് വെട്ടം, തോമസ് ജോസഫ് വെള്ളാപ്പള്ളി, മനോജ് തോമസ്, രാജീവ് വെള്ളാവൂർ എന്നിവർ പ്രസംഗിച്ചു.