കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

കാഞ്ഞിരപ്പള്ളിയിൽ  കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

കാഞ്ഞിരപ്പള്ളി : തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളേജിന് മുൻപിൽ കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനെയും സഹപ്രവർത്തകരെയും ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും യോഗവും നടത്തി.

മണ്ഡലം പ്രസിഡന്റ് ജോബ് കെ വെട്ടത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധയോഗം ഡി സി സി ജനറൽ സെക്രട്ടറി പി എ ഷെമീർ ഉദ്ഘാടനം ചെയ്തു. ഡി സി സി ജനറൽ സെക്രട്ടറി റോണി കെ ബേബി മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ ടി.എസ് രാജൻ, ജി. സുനിൽ കുമാർ, ഒ എം ഷാജി, പി പി എ സലാം പാറയ്ക്കൽ, റസ്സിലി തേനംമാക്കൽ, മാത്യു കുളങ്ങര, നിബു ഷൗക്കത്ത്, സിബു ദേവസ്യ, ബിനു കുന്നുംപുറം, എം കെ ഷെമീർ, ഷെജി പാറയ്ക്കൽ, അബ്ദുൾ ഫത്താക്ക്, അജ്മൽ പാറയ്ക്കൽ, അസ്സി പുതുപ്പറമ്പിൽ, നായിഫ് ഫൈസി, കെ എൻ നൈസാം എന്നിവർ പ്രസംഗിച്ചു. ടൗണിൽ നടന്ന പ്രകടനത്തിന് ഫസ്സിലി കോട്ടവാതിൽക്കൽ, ഷാജി പെരുന്നേപ്പറമ്പിൽ, അൻവർ പുളിമൂട്ടിൽ, ബിജു പത്യാല , ഇ എസ് സജി, അൻവർഷാ കോ നാട്ടുപറമ്പിൽ, നിസ്സു തേനംമാക്കൽ, സാബു കാളാന്തറ, ഷിബിലി മണ്ണാറക്കയം, ജോർജുകുട്ടി ജേക്കബ്, തൻസീബ് വില്ലണി എന്നിവർ നേതൃത്വം നൽകി.