ജ​ല​സ്രോ​ത​സി​നു സ​മീ​പം മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​താ​യി പ​രാ​തി

ജ​ല​സ്രോ​ത​സി​നു സ​മീ​പം മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​താ​യി പ​രാ​തി

കാ​ഞ്ഞി​ര​പ്പ​ള്ളി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​തി​നൊ​ന്നാം വാ​ർ‌​ഡ് പൂ​ത​ക്കു​ഴി​യി​ൽ ഇ​രു​ന്നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ​ക്കു ശു​ദ്ധ​ജ​ലം ന​ൽ​കു​ന്ന ആ​ന​ക്ക​യം കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ​യും പൂ​ത​ക്കു​ഴി മു​ഹി​യു​ദ്ദീ​ൻ ജും​അ മ​സ്ജി​ദി​ന്‍റെ​യും ജ​ല​സ്രോ​ത​സി​നു സ​മീ​പം സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ വ​ൻ​തോ​തി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​താ​യി പ​രാ​തി. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് മു​മ്പ് കു​ളം നി​ർ​മി​ക്കാ​നാ​യി മ​ണ്ണ് നീ​ക്കം ചെ​യ്ത സ്ഥ​ല​ത്താ​ണ് വ​ൻ​തോ​തി​ലു​ള്ള മാ​ലി​ന്യ നി​ക്ഷേ​പ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

വീ​ടു​ക​ളി​ലെ​യും അ​റ​വു​ശാ​ല​ക​ളി​ലെ​യും മാ​ലി​ന്യ​ങ്ങ​ളും കു​ട്ടി​ക​ളു​ടെ വി​സ​ർ​ജ​ന വ​സ്തു​ക്ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ളു​ടെ വ​ൻ​ശേ​ഖ​ര​മാ​ണ് നി​ക്ഷേ​പി​ച്ചി​ട്ടു​ള്ള​ത്. ജ​ല​ക്ഷാ​മം ഏ​റ്റ​വും രൂ​ക്ഷ​മാ​യി നേ​രി​ടു​ന്ന പൂ​ത​ക്കു​ഴി​ഭാ​ഗ​ത്തെ കു​ടും​ബ​ങ്ങ​ൾ ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ൾ​ക്ക് ആ​ന​ക്ക​യം കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ നി​ന്നു​ള്ള ജ​ല​ത്തെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. പൂ​ത​ക്കു​ഴി മു​ഹി​യ​ദ്ദീ​ൻ ജും​അ മ​സ്ജി​ദി​ൽ ന​മ​സ്കാ​ര​ത്തി​നാ​യി എ​ത്തു​ന്ന വി​ശ്വാ​സി​ക​ളും ഇ​തി​നോ​ടു ചേ​ർ​ന്നു​ള്ള കു​ടി​വെ​ള്ള കി​ണ​റി​ലെ വെ​ള്ള​മാ​ണ് ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന​ത്. ജ​ല​സ്രോ​ത​സി​നു സ​മീ​പ​ത്തെ മാ​ലി​ന്യ​നി​ക്ഷേ​പം മൂ​ലം കു​ടി​വെ​ള്ള കി​ണ​റി​ലെ ജ​ലം മ​ലി​ന​മാ​കു​വാ​നും ഈ ​ജ​ലം ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കു സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ പ​ട​ർ​ന്നു പി​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യും ജ​ന​ങ്ങ​ൾ പ​രി​ഭ്ര​മി​ക്കു​ന്നു.

പ്ര​ദേ​ശ​ത്തെ മാ​ലി​ന്യം പൂ​ർ​ണ​മാ​യും നീ​ക്കം ചെ​യ്യു​വാ​നും സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് കു​ളം നി​ർ​മി​ക്കാ​നാ​യി മ​ണ്ണെ​ടു​ത്ത സ്ഥ​ലം നി​ക​ത്തു​വാ​നും വേ​ണ്ട ന​ട​പ​ടി അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ പി.​എ. ഷെ​മീ​ർ, മു​ഹി​യ​ദ്ദീ​ൻ ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. നാ​സ​ർ എ​ന്നി​വ​ർ ജി​ല്ലാ ക​ള​ക്ട​ർ​ക്കു പ​രാ​തി ന​ൽ​കി.