കൊറോണ പ്രതിരോധം; മത ചടങ്ങുകളില്‍ ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കണമെന്ന് മുഖമന്ത്രി

കൊറോണ പ്രതിരോധം; മത ചടങ്ങുകളില്‍ ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കണമെന്ന് മുഖമന്ത്രി


കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി മത ചടങ്ങുകളില്‍ ജനങ്ങള്‍ കൂടുതലായി ഒത്തുചേരുന്ന സാഹചര്യം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ജില്ലാ കളക്ടര്‍മാരുമായും മത നേതാക്കളുമായും വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


മഹാവിപത്തിനെ നേരിടുന്നതിന് നാടൊന്നാകെ ഒരേ മനസോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. സാഹചര്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് പ്രതികരിക്കണം. വിവിധ മതചടങ്ങുകളോടനുബന്ധിച്ച് ജനങ്ങള്‍ കൂടാന്‍ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം-മുഖ്യമന്ത്രി നിര്‍ദേശിച്ചു.


രോഗപ്രതിരോധത്തിനായി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികളോട് പൂര്‍ണമായും സഹകരിക്കുമെന്നും നിര്‍ദേശങ്ങള്‍ പാലിക്കുമെന്നും വിവിധ ജില്ലകളിലെ മത നേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
കോട്ടയം ജില്ലയില്‍നിന്നും ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു, എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം പി. ബാലകൃഷ്ണപിള്ള, കോട്ടയം രൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടികാട് എന്നിവര്‍ സംസാരിച്ചു.

കാഞ്ഞിരപ്പള്ളി രൂപതയെ പ്രതിനിധീകരിച്ച് ഫാ.ജസ്റ്റിന്‍ പഴേപറമ്പിലും, ഫാ. വര്‍ഗീസ് കൊച്ചുപുരയ്ക്ക ലും (ഡയറക്ടര്‍, എസ്.എം.വൈ.എം കാഞ്ഞിരപ്പള്ളി) വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു..

ജില്ലയില്‍നിന്നും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തവരിൽ .
ബിഷപ്പ് തോമസ് കെ. ഉമ്മന്‍ (സി.എസ്.ഐ മധ്യകേരള മഹായിടവക),
ഡോ. ഷിബു കെ. മാത്യു (ചര്‍ച്ച് ഓഫ് ഗോഡ്), എ.എം.രാധാകൃഷ്ണന്‍ (എന്‍.എസ്.എസ് താലൂക്ക് സെക്രട്ടറി), ഫാ.സിജോ പന്തപ്പള്ളില്‍ (ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച്), വി.എം.ബീബാസ് (വൈസ് പ്രസിഡന്‍റ് , എം.എസ്.എസ്), ഫാ. വര്‍ഗീസ് കൊച്ചുപുരയ്ക്കല്‍ (ഡയറക്ടര്‍, എസ്.എം.വൈ.എം കാഞ്ഞിരപ്പള്ളി), റോയി മാത്യു, കെ.സി. ഷാജി (ഹെവന്‍ലി ഫീസ്റ്റ്), ഫാ. സെബാസ്റ്റ്യന്‍ വേത്താനത്ത്, ഫാ.ജോസഫ് വട്ടപ്പിള്ളി (പാലാ രൂപത), കെ.കെ. സുരേഷ് (സംസ്ഥാന പ്രസിഡന്‍റ് സി.എസ്.ഡി.എസ്), പ്രവീണ്‍ വി.ജയിംസ് (വൈസ് പ്രസിഡന്‍റ്, സി.എസ്.ഡി.എസ്), പി.കെ.സജീവ് (ജനറല്‍ സെക്രട്ടറി, മലയരയ മഹാസഭ), ഫാ.ജോസഫ് ആലുങ്കല്‍ (ചങ്ങനാശേരി അതിരൂപത), പി.എന്‍. ഷാജി (താലൂക്ക് സെക്രട്ടറി, വി.എന്‍.എസ്), പി.ജെ. പൗലോസ്(ആഗ്ലിക്കന്‍ ചര്‍ച്ച് ഓഫ് ഇന്ത്യ), എസ്.എ.ഷംസുദ്ദീന്‍ (പ്രസിഡന്‍റ് എം.എസ്.എസ്), പാസ്റ്റര്‍ വിനയ് ജി. ഫിലിപ്പ്, പാസ്റ്റര്‍ സുധീര്‍ വര്‍ഗീസ് (ഐ.പി.സി ചര്‍ച്ച്), ഫാ.പി.എ.ഫിലിപ്പ് (ഡെപ്യൂട്ടി സെക്രട്ടറി, മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച്), അഡ്വ.വി.ആര്‍. രാജു (സംസ്ഥാന പ്രസിഡന്‍റ് എ.കെ.സി.എച്ച്.എം.എസ്), മുഹമ്മദ് നദീര്‍ മൗലവി (ഇസ്ലാം ഏകോപന സമിതി), ഫാ.ജസ്റ്റിന്‍ പഴേപറമ്പില്‍( കാഞ്ഞിരപ്പള്ളി രൂപത) എന്നിവർ ഉൾപ്പെടുന്നു.