കൊറോണ പിടിവിട്ട് കുതിക്കുന്നു; കേരളത്തിൽ 12 പേർക്കു കൂടി കോവിഡ് 19 ; കേരളത്തിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവർ 52 പേർ..

കൊറോണ പിടിവിട്ട്  കുതിക്കുന്നു; കേരളത്തിൽ 12 പേർക്കു കൂടി കോവിഡ് 19 ; കേരളത്തിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവർ 52 പേർ..


കൊറോണ വൈറസ് ബാധയെ പിടിച്ചുകെട്ടാൻ സർക്കാർ സർവ സന്നാഹങ്ങളോടുകൂടെ ശ്രമിക്കുമ്പോഴും, ചിലരുടെ അലംഭാവം മൂലം കൊറോണ ബാധിതരുടെ എണ്ണം വർദ്ധിക്കുകയാണ് . സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മൂന്നു പേർ കണ്ണൂർ ജില്ലയിലും ആറ് പേർ കാസർകോട് ജില്ലയിലും മൂന്നു പേർ എറണാകുളം ജില്ലയിലുമാണ്.

ഇതുവരെ രോഗം സ്ഥിരീകരിച്ചവർ 52 പേർ. 49 പേരാണ് ചികിത്സയിലുള്ളത്. കാസർകോട് ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരിൽ അഞ്ച് പേർ കാസർകോട് ജനറൽ ആശുപത്രിയിലും ഒരാൾ എറണാകുളം മെഡിക്കൽ കോളജിലുമാണ് ചികിൽസയിലുള്ളത്.

കണ്ണൂർ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരിൽ രണ്ടു പേർ തലശേരി ജനറൽ ആശുപത്രിയിലും ഒരാൾ കണ്ണൂർ ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്. എറണാകുളത്ത് മൂന്നു പേർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. ഇവർ എല്ലാവരും ഗൾഫിൽനിന്ന് വന്നവരാണ്.

53,013 പേർ നിരീക്ഷണത്തിലുണ്ട്. 52,785 പേർ വീടുകളിലും 228 പേർ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. ഇന്ന് 70 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3,716 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 2566 എണ്ണം രോഗബാധയില്ല എന്ന് സ്ഥിരീകരിച്ചു.