കൊറോണ ഭീഷണി : കാഞ്ഞിരപ്പള്ളി താലൂക്കിൽ 250 -ൽ അധികം പേർ നിരീക്ഷണത്തിൽ, കോട്ടയം ജില്ലയിൽ 1,246 പേരും, സംസ്ഥാനത്ത് 18,011 പേരും നിരീക്ഷണത്തിൽ കഴിയുന്നു. ആശ്വാസ വാർത്ത : ചൊവ്വാഴ്ച പുതിയ പോസിറ്റീവ് കേസൊന്നും സ്ഥിരീകരിച്ചിട്ടില്ല.

കൊറോണ ഭീഷണി : കാഞ്ഞിരപ്പള്ളി താലൂക്കിൽ 250 -ൽ അധികം പേർ നിരീക്ഷണത്തിൽ, കോട്ടയം ജില്ലയിൽ 1,246 പേരും, സംസ്ഥാനത്ത് 18,011 പേരും നിരീക്ഷണത്തിൽ കഴിയുന്നു. ചൊവ്വാഴ്ച പുതിയ പോസിറ്റീവ് കേസൊന്നും സ്ഥിരീകരിച്ചിട്ടില്ല.

കാഞ്ഞിരപ്പള്ളി താലൂക്കിൽ നിരീക്ഷണത്തിലും, വീടുകളില്‍ പൊതുസമ്പര്‍ക്കമില്ലാതെ ഹോം ക്വാറന്‍റയിനിലും കഴിയുന്നവരുടെ എണ്ണം 250 -ൽ അധികമാണ് . കോട്ടയം ജില്ലയിൽ 1,246 പേര്‍, സംസ്ഥാനത്ത് ആകെ 18,011 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.

കോട്ടയം ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്ന 1,246 പേരിൽ, 1,238 പേർ ഹോം ക്വാറന്‍റയിനിൽ കഴിയുന്നവരാണ്. 8 പേർ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട് .

രോഗലക്ഷണങ്ങള്‍ ഉള്ള 2467 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 1807 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ് . ചൊവ്വാഴ്ച പുതിയ പോസിറ്റീവ് കേസൊന്നും സ്ഥിരീകരിച്ചിട്ടില്ല. കേരളത്തില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 27 ആണ്. അതില്‍ 3 പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 24 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.