ഇങ്ങനെയൊക്കെ ചെയ്യാമോ ..? കൊറോണ ബാധയുമായി ഇറ്റലിയിൽ നിന്നും എത്തി റാന്നി സ്വദേശികൾ എയർപോർട്ടിലെ പരിശോധന ഒഴിവാക്കി അധികൃതരെ കബളിപ്പിച്ച് പുറത്തുകടന്നു നാട്ടിലെത്തി. അവർക്കും റാന്നിയിലുള്ള രണ്ടു ഇങ്ങനെയൊക്കെ ചെയ്യാമോ ..? കൊറോണ ബാധയുമായി ഇറ്റലിയിൽ നിന്നും എത്തി റാന്നി സ്വദേശികൾ എയർപോർട്ടിലെ പരിശോധന ഒഴിവാക്കി അധികൃതരെ കബളിപ്പിച്ച് പുറത്തുകടന്നു നാട്ടിലെത്തി. അവർക്കും റാന്നിയിലുള്ള രണ്ടു ബന്ധുക്കൾക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പത്തനംതിട്ടയിൽ അതീവ ജാഗ്രത..

ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ നേതുത്വത്തിൽ നേതൃത്വത്തിൽ സംസ്ഥാനമാകെ കൊറോണ വൈറസിനെതിരെ സന്ധിയില്ലാ സമരം നടത്തുന്ന സാഹചര്യത്തിൽ, ചിലരുടെ വിവരക്കേട് മൂലം നാടെങ്ങും ഭീതിയിലായി. റാന്നിയിലുള്ള അഞ്ചു പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ചുപേരിൽ മൂന്നുപേർ ഇറ്റലിയിൽ നിന്നെത്തിയവരാണ്. രണ്ടുപേർ അവരുടെ അടുത്ത ബന്ധുക്കളുമാണ്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ് ഇവരിപ്പോൾ. ശനിയാഴ്ച രാത്രിയോടെയാണ് ഇവർക്ക് കൊറോണ സ്ഥിരീകരിച്ചതായുള്ള റിപ്പോർട്ട് പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ലഭിച്ചത്. റാന്നി ഐത്തല സ്വദേശികൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ഇറ്റലിയിൽ നിന്ന് എത്തിയവർ വിമാനത്താവളത്തിൽ പരിശോധനക്ക് വിധേയരായില്ല. ആരോഗ്യവകുപ്പ് അധികൃതർ ആവശ്യപ്പെട്ടപ്പോൾ ആശുപത്രിയിലേക്ക് വരാനും വിമുഖത കാണിച്ചിരുന്നുവെന്ന് മന്ത്രി കെ.ക.ശൈലജ പറഞ്ഞു.
പത്തനംതിട്ടയിൽ‍ അഞ്ച് പേർക്ക് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. രോഗം സ്ഥിരീകരിച്ച മൂന്ന് പേർ‍ സഞ്ചരിച്ച വിമാനത്തിൽ‍ കേരളത്തിലെത്തിയ എല്ലാ യാത്രക്കാരും ഉടൻ‍ തന്നെ ആരോഗ്യവകുപ്പ് അധികൃതരെ ബന്ധപ്പെടണമെന്ന്‌ ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു.
കൊറോണ സ്ഥിരീകരിച്ച രോഗികൾ‍ സഞ്ചരിച്ച വിമാനത്തിന്റെ വിശദാംശങ്ങൾ: ‍ഫെബ്രുവരി 28നാണ് ഇവർ‍ വെന്നീസിൽ‍ നിന്ന് നാട്ടിലേക്ക് തിരിച്ചത്. ഖത്തർ‍ എയർ‍വേയ്‌സിന്റെ QR 126 വെനീസ്-ദോഹ ഫ്‌ളൈറ്റിൽ‍ രാത്രി 11.20 നാണ് ഇവർ‍ ദോഹയിലെത്തിയത്.
ദോഹയിൽ‍ ഒന്നര മണിക്കൂർ‍ കാത്തിരുന്നു. ശേഷം ഖത്തർ‍ എയർ‍വേയ്‌സിന്റെ QR 514 ദോഹ-കൊച്ചി ഫ്‌ളൈറ്റിൽ 29ന് രാവിലെ 8.20 ന് കൊച്ചിയിലെത്തി. ദോഹയിൽ‍ നിന്ന് കൊച്ചിയിലെത്തിയ വിമാനത്തിൽ‍ 350 യാത്രക്കാരുണ്ടായിരുന്നു.കൊച്ചിയിൽ‍ നിന്നും സ്വകാര്യ വാഹനത്തിലാണ് ഇവർ പത്തനംതിട്ട റാന്നിയിലെ ഐത്തലയിലെത്തിയത്.
ഈ വിമാനങ്ങളിൽ‍ വന്നവർ‍ ഉടൻ‍ തന്നെ എത്രയും വേഗം ദിശ നമ്പറിലോ അടുത്തുള്ള സർ‍ക്കാർ‍ ആരോഗ്യകേന്ദ്രത്തിലോ റിപ്പോർ‍ട്ട് ചെയ്യേണ്ടതാണ്.
ദിശ -04712552056ടോള്‍ഫ്രീ നമ്പർ‍- 1056.
ഇറ്റലി, ചൈന, സൗത്ത് കൊറിയ, ഇറാൻ എന്നീ നാല് രാജ്യങ്ങളിൽ‍ നിന്നും വരുന്നവർ നിർ‍ബന്ധമായും ആരോഗ്യവകുപ്പിനെ വിവരമറിയിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇത്തരക്കാർ‍ 21 ദിവസം വീട്ടുനിരീക്ഷണത്തിൽ കഴിയണം. ഇത്തരക്കാർക്ക് സഹായങ്ങളുമായി കൺ‍ട്രോൾ‍ റൂം സജീവമായി പ്രവർ‍ത്തിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.