കൊറോണ : വാഷിംഗ് കോർണറുകൾ പ്രവർത്തനം തുടങ്ങി.

കൊറോണ : വാഷിംഗ് കോർണറുകൾ പ്രവർത്തനം തുടങ്ങി.

കാഞ്ഞിരപ്പള്ളി: കോറോണ രോഗത്തിന്റെ മുൻ കരുതലായി യാത്രക്കാർക്കും ബസ് ജീവനക്കാർക്കും നാട്ടുകാർക്കുമായി കാത്തിരപ്പള്ളി ബസ് സ്റ്റാൻഡ് ,പേട്ട കവല എന്നിവിടങ്ങളിലായി വാഷിംഗ് കോർണറുകൾ സ്ഥാപിച്ചു.

പേട്ട കവലയിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷക്കീലാ നസീറും ബസ്സ്റ്റാൻഡിൽ കാഞ്ഞിരപ്പള്ളി സി ഐ സോൾജി മോനും ഉദ്‌ഘാടനം ചെയ്തു.

കാഞ്ഞിരപ്പള്ളിയിലെ വ്യാപാരിയായ നജീബ് ചാലക്കുടിയാണ് ഇതിനാവശ്യമായ വാഹനങ്ങളും ജാറും ഉപകരണങ്ങളും ഹാൻ ഡ് വാഷുകളും സംഘടിപ്പിച്ചത്. കാഞ്ഞിരപ്പള്ളി പേട്ട കവലയിലെ ഓട്ടോ തൊഴിലാളികൾക്ക് സി ഐ കൊറോണ മുന്കരുതലുകളെപറ്റി ക്ലാസെടുത്തു.