ചേപ്പുംപാറയില്‍ നവദമ്പതികൾ അപകടത്തിൽ പെട്ടു

ചേപ്പുംപാറയില്‍ നവദമ്പതികൾ അപകടത്തിൽ പെട്ടു

കാഞ്ഞിരപ്പള്ളി : രണ്ടാഴ്ച മുൻപ് വിവാഹിതരായ നവദമ്പതികൾ സുഹൃത്തുക്കൾക്കൊപ്പം പുതിയ കാറിൽ യാത്രചെയ്യുമ്പോൾ കാഞ്ഞിരപ്പള്ളി ചേപ്പുംപാറയില്‍ വച്ച് പിറകെ വന്ന കാറിടിച്ചു അപകടത്തിൽ പെട്ടു. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം നടന്നത്. അപകടത്തിൽ കാറിനു സാരമായ കേടുപാടുകള്‍ സംഭവിച്ചുവെങ്കിലും യാത്രക്കാരിൽ ആർക്കും സാരമായ പരിക്കുകൾ പറ്റിയില്ല.

ആലപ്പുഴ ചെന്നിത്തല കോയിക്കല്‍ പടിഞ്ഞാറ്റതില്‍ അനൂപും ഭാര്യയും ഉല്ലാസയാത്രക്കായി സുഹൃത്തുക്കക്കൾക്കൊപ്പം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അവർ സഞ്ചരിച്ച കാർ ദേശീയ പാതയിൽ വച്ച്, ഭക്ഷണം കഴിക്കുന്നതിനുവേണ്ടി റോഡിന്റെ മറുവശത്തുള്ള ഹോട്ടലിലേക്ക് തിരിച്ചുകൊണ്ടിരുന്നപ്പോൾ പിറകിൽ നിന്നും വേഗത്തിൽ വന്ന മറ്റൊരു കാർ ഇടിക്കുകയായിരുന്നു. നവദമ്പതികളുടെ കാർ വളരെ പുതിയ കാറയിരുന്നതിനാൽ രജിസ്‌ട്രേഷൻ നടപടികൾ പോലും പൂർത്തിയാക്കിയിരുന്നില്ല.

കറുകച്ചാലില്‍ നിന്നും മുണ്ടക്കയത്തേക്ക് പോകുകയായിരുന്ന കറുകച്ചാല്‍ പുന്നവേലില്‍ ഇടത്തറ വീട്ടില്‍ കനിയുടെ കാറാണ് പിറകിൽ നിന്നും വന്നിടിച്ചത്. സംഭവത്തില്‍ ആര്‍ക്കും സാരമായ പരിക്കില്ല. .ഹൈവേ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.