ഇന്ന് ഒൻപതു പേർക്ക് കൂടി ; പാറത്തോട് പഞ്ചായത്തിൽ രോഗബാധ സ്ഥിരീകരിച്ചവർ ആകെ 56 പേരായി, പൂർണരോഗമുക്തി നേടിയവർ 17 പേർ മാത്രം. പ്രശ്നം ഗുരുതരം..

ഇന്ന് ഒൻപതു പേർക്ക് കൂടി ; പാറത്തോട് പഞ്ചായത്തിൽ രോഗബാധ സ്ഥിരീകരിച്ചവർ  ആകെ 56 പേരായി, പൂർണരോഗമുക്തി നേടിയവർ 17 പേർ   മാത്രം. പ്രശ്നം ഗുരുതരം..

പാറത്തോട് : പാറത്തോട് പഞ്ചായത്തിൽ കോവിഡ് രോഗബാധ ഇനിയും നിയന്ത്രണ വിധേയമാകാത്തത് ആശങ്ക ജനിപ്പിക്കുന്നു. ഇന്ന് ഒൻപതു പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ പാറത്തോട് പഞ്ചായത്തിൽ രോഗബാധ സ്ഥിരീകരിച്ചവർ ആകെ 56 പേരായി, രോഗമുക്തി നേടിയവർ 17 പേർ മാത്രം. രോഗബാധ ഏറ്റവരിൽ ഭൂരിഭാഗം ഇടക്കുന്നം പ്രദേശത്തു നിന്നുള്ളവരാണ് . രോഗനിയന്ത്രണത്തിനായി പഞ്ചായത്ത് മുഴുവനായി ലോക്ക്ഡൗണിൽ പോകേണ്ടിവരുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ.

പാറത്തോട് പഞ്ചായത്തിലെ കണ്ടയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ച 8 , 9 വാർഡുകളിലായി ഇടക്കുന്നം പ്രദേശത്ത് മൂന്നു സ്ത്രീകൾ ഉൾപ്പെടെ 8 പേർക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ അംഗങ്ങൾ ആണ് ഇന്ന് ഇടക്കുന്നത്ത് രോഗം സ്ഥിരീകരിച്ച ഏഴുപേർ.

പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ഉൾപ്പെടുന്ന കുളപ്പുറം മിച്ചഭൂമി കോളനിയിൽ താമസിക്കുന്ന, ഏതാനും ദിവസങ്ങൾക്കു മുൻപ് പ്രസവിച്ച സ്ത്രീയ്ക്ക് ഇന്ന് രോഗബാധ സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു പ്രസവം നടന്നത് . അവിടെവച്ചു സമ്പർക്കത്തിലൂടെ രോഗം പകർന്നതാണെന്നു കരുതപ്പെടുന്നു . സ്ത്രീയും കുഞ്ഞിനേയും ആരോഗ്യപ്രവർത്തകർ ആശുപത്രിയിലേക്ക് കൊണ്ടുപോയി.