കാഞ്ഞിരപ്പള്ളി താലൂക്കിൽ ആദ്യ കോവിഡ് 19 സ്ഥിരീകരിച്ചു. മുണ്ടക്കയം മടുക്ക സ്വദേശി യുവാവിന് കോവിഡ് 19

കാഞ്ഞിരപ്പള്ളി താലൂക്കിൽ ആദ്യ കോവിഡ് 19  സ്ഥിരീകരിച്ചു. മുണ്ടക്കയം മടുക്ക സ്വദേശി യുവാവിന് കോവിഡ് 19


കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി താലൂക്കിൽ ആദ്യ കോവിഡ് 19 സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍നിന്നും വന്ന മുണ്ടക്കയം മടുക്ക സ്വദേശിയുടെ(23) സാമ്പിള്‍ പരിശോധനാ ഫലമാണ് പോസിറ്റീവായത്. കോട്ടയം ജില്ലയില്‍ ഇന്ന് രണ്ടു പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. അബുദാബിയില്‍നിന്നു വന്ന അതിരമ്പുഴ സ്വദേശിയുടെയും(29) മഹാരാഷ്ട്രയില്‍നിന്നും വന്ന മുണ്ടക്കയം മടുക്ക സ്വദേശിയുടെയും(23) സാമ്പിള്‍ പരിശോധനാ ഫലമാണ് പോസിറ്റീവായത്.

മഹാരാഷ്ട്രയില്‍നിന്ന് മെയ് 13ന് ബസില്‍ കോഴിക്കോട്ട് എത്തിയ മടുക്ക സ്വദേശിയെ പിതാവും പിതൃസഹോദരനും അവിടെയെത്തി കൂട്ടിക്കൊണ്ടുവരികയായിരുന്നു. ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്ന് കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സാമ്പിള്‍ പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു. ഇപ്പോള്‍ ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വിഭാഗത്തിലാണ്. പിതാവ്, പിതൃസഹോദരന്‍, വീട്ടിലെത്തിയ ശേഷം യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയ അമ്മ, സഹോദരന്‍ എന്നിവര്‍ ഹോം ക്വാറന്‍റയിനിലാണ്.