പെരുനാളാഘോഷത്തിനായി കരുതി വെച്ചിരുന്ന പതിനായിരം രൂപാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ഖൈറ ഷെഹ്സ എന്ന കൊച്ചു മിടുക്കി മാതൃകയായി ..

കാഞ്ഞിരപ്പള്ളി: പെരുനാളാഘോഷത്തിനായി കരുതി വെച്ചിരുന്ന പതിനായിരം രൂപാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മാതൃകയായി വിദ്യാർഥിനി.
കാഞ്ഞിരപ്പള്ളി ആൽഫീൻ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ കാഞ്ഞിരപ്പള്ളി കെഎംഎ ഹാളിന് സമീപം താമസിക്കുന്ന കാൾടെക്സ് വീട്ടിൽ ഖൈറ ഷെഹ്സയാണ് തനിക്ക് പലപ്പോഴായി ലഭിച്ച പോക്കറ്റ് മണിയും, വീട്ടിൽ കൃഷി നടത്തി കിട്ടിയ ചെറിയ തുകയും പെരുനാളാഘോഷിക്കാനായി മാറ്റി വെച്ചിരുന്നത്. എന്നാൽ കോവിഡ് മഹാമാരി ലോകമാകെ നാശം വിതക്കുമ്പോൾ ആഘോഷങ്ങളൊഴിവാക്കി കയ്യിലുള്ള പണം സഹജീവികളെ സഹായിക്കാനായി നൽകാൻ തീരുമാനിക്കുകയായിരുന്നു.വിവരം സാമൂഹ്യ പ്രവർത്തകൻ കൂടിയായ പിതാവ് റിയാസ് കാൾടെക്സിനെയും, വാർഡ് മെംബർ എം.എ.റിബിൻ ഷായെയും അറിയിക്കുകയും, അവരുടെ നിർദ്ദേശപ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ തീരുമാനിക്കുകയുമായിരുന്നു.

വാർഡ് മെംബർക്കും, പിതാവിനുമൊപ്പം സിവിൽ സ്റ്റേഷനിൽ താലുക്കോഫിസിലെത്തി തഹസിൽദാർ അജിത് കുമാറിന് ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി. നിപ്പയെയും, ഓഖിയെയും, പ്രളയത്തെയും അതിജീവിച്ച നാടിന് കോവിഡിനെയും തോൽപ്പിക്കാൻ കഴിയുമെന്നും അതിനായി തന്റെ എളിയ പങ്ക് നിർവ്വഹിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും, നാടിനെ സംരക്ഷിക്കാൻ എല്ലാവരും സഹകരിക്കണമെന്നും ഈ കൊച്ചു മിടുക്കി പറയുന്നു.