ലോക്ഡൗൺ ഇളവുകൾ പിൻവലിച്ചു; കോട്ടയം ജില്ല ഓ​റ​ഞ്ച് സോ​ണി​ൽ ; ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ.. പരിശോധന കർശനമാക്കി പോലീസ്; പുറത്തിറങ്ങുന്നതിന് മാസ്ക് നിർബന്ധം

ലോക്ഡൗൺ ഇളവുകൾ പിൻവലിച്ചു;  കോട്ടയം ജില്ല  ഓ​റ​ഞ്ച് സോ​ണി​ൽ ; ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ.. പരിശോധന കർശനമാക്കി പോലീസ്; പുറത്തിറങ്ങുന്നതിന് മാസ്ക് നിർബന്ധം


കാഞ്ഞിരപ്പള്ളി : ഗ്രീ​ൻ സോ​ണി​ൽ​ നി​ന്ന് ഓ​റ​ഞ്ചു സോ​ണി​ലേ​ക്ക് മാ​റ്റി​യ കോട്ടയം ജില്ലയിൽ വീണ്ടും ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏർപ്പെടുത്തി. ഇ​ന്ന​ലെ ര​ണ്ടു പേ​ർ​ക്കാ​ണു ജി​ല്ല​യി​ൽ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്. കോ​ട്ട​യം മാ​ർ​ക്ക​റ്റി​ലെ ചു​മ​ട്ടു തൊ​ഴി​ലാ​ളി​യാ​യ 37 കാ​ര​നും തി​രു​വ​ന​ന്ത​പു​ര​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മെ​യി​ൽ ന​ഴ്സാ​യ 31 കാ​ര​നു​മാ​ണ് ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഓ​സ്ട്രേ​ലി​യ​യി​ൽ​നി​ന്നും ഡ​ൽ​ഹി വ​ഴി ഇ​ടു​ക്കി ക​ന്പം​മെ​ട്ട് ചെ​ക്ക് പോ​സ്റ്റി​ൽ എ​ത്തി​യ പാ​ലാ സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യ്ക്കു ക​ഴി​ഞ്ഞ​ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. വീ​ട്ട​മ്മ​യ്ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഭ​ർ​ത്താ​വി​ന്‍റെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​ണ്. മൂ​ന്നു പേ​രെ​യും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ കൊ​റോ​ണ ഐ​സൊ​ലേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അതോടെ ജില്ല വീണ്ടും കടുത്ത നി​യ​ന്ത്ര​ണത്തിലായി.
രോ​ഗി​ക​ളു​മാ​യി നേ​രി​ട്ടും അ​ല്ലാ​തെ​യും സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് ന​ട​പ​ടി അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ന്നു.

മാറിയ സാഹചര്യത്തില്‍ ജില്ലയില്‍ വാഹന യാത്രയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യ സാഹചര്യങ്ങളിലല്ലാതെ പുറത്തിറങ്ങുകയോ കൂട്ടം കൂടുകയോ വാഹനയാത്ര നടത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.
ജില്ലയ്ക്കുള്ളില്‍ യാത്ര ചെയ്യുന്നതിന് സത്യവാങ്മൂലമോ പോലീസ് നല്‍കുന്ന പാസോ കൈവശമുണ്ടായിരിക്കണം. അവശ്യ സേവനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. പ്രധാന കേന്ദ്രങ്ങളിലെല്ലാം പോലീസ് വാഹന പരിശോധന ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. നിര്‍ദേശങ്ങള്‍ പാലിക്കാതെ യാത്ര ചെയ്യുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യും. ഹൈക്കോടതി ഉത്തരവുപ്രകാരമുള്ള പിഴ ഈടാക്കിയശേഷമേ വാഹനങ്ങള്‍ വിട്ടുനല്‍കൂ.

ഗ്രീ​ൻ സോ​ണി​ൽ ആയപ്പോൾ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ അയവുണ്ടായതോടെ കാഞ്ഞിരപ്പള്ളിയിൽ വാഹനങ്ങളിൽ കൂടുതൽ ആളുകൾ പുറത്തിറങ്ങിയതിനാൽ പരിശോധന വീണ്ടും കർശനമാക്കി പോലീസ്. മാസ്ക് ധരിക്കാതെ, മതിയായ കാരണങ്ങളില്ലാതെ പുറത്തിറങ്ങുന്നവർക്കെതിരേയും പോലീസ് നടപടി സ്വീകരിച്ചു.

നിയന്ത്രണമാനദണ്ഡങ്ങൾ ലംഘിച്ച 11 വാഹനങ്ങൾക്കെതിരേയും മൂന്ന് തട്ടുകടകൾക്കെതിരേയും പകർച്ചവ്യാധിനിയന്ത്രണ നിയമപ്രകാരം കേസെടുത്തു. മാസ്ക് ധരിക്കാതെയാണ് ഏറെപ്പേരും വാഹനങ്ങളിൽ പുറത്തിറങ്ങിയത്. ഇവർക്ക് മാസ്കുകൾ നൽകി പോലീസ് ബോധവത്കരിച്ചു. ആന്റോ ആന്റണി എം.പി., ഡോ. എൻ.ജയരാജ് എം.എൽ.എ., പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ എന്നിവരും പട്ടണത്തിൽ മാസ്ക് വിതരണത്തിൽ പങ്കെടുത്തു.

രാവിലെയും വൈകീട്ടും ചായയും ചെറുകടികളും വിൽക്കുന്ന കടകളിൽ ആളുകൾ കൂട്ടംകൂടാനുള്ള സാഹചര്യമുള്ളതിനാൽ ഇവ തുറക്കരുതെന്ന് കർശനനിർദേശം പോലീസ് നൽകിയിട്ടുണ്ട്. സർക്കാർ നിർദേശിച്ചതിൽ കൂടുതൽ ആളുകൾ വാഹനങ്ങൾ യാത്രചെയ്യുകയോ അനാവശ്യകാര്യങ്ങൾക്ക്‌ പുറത്തിറങ്ങുകയോ ചെയ്താൽ കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.