പാലാ സ്വദേശിനിക്ക് കോവിഡ് 19 ; ഓ​സ്ട്രേ​ലി​യ​യി​ൽ നിന്നെത്തി, മുന്നറിയിപ്പ് അവഗണിച്ച് നാട്ടിലേക്കു വരുന്നവഴിക്കു കമ്പംമെട്ടിൽ വെച്ച് പോലീസ് ക്വാറൻ്റയിനിലാക്കി

ഓ​സ്ട്രേ​ലി​യ​യി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ൽ വ​ന്നി​റ​ങ്ങി​യ പ്രവാസിയായ പാ​ലാ സ്വ​ദേ​ശിനിക്കാണ് (65 വയസ്സ്) ഇ​ന്ന് കോവിഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്.
ഓ​സ്ട്രേ​ലി​യ​യി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ൽ വ​ന്നി​റ​ങ്ങി​യ പാ​ലാ സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളി​ലൊ​രാ​ൾ​ക്കാ​ണ് ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രോ​ട് ഡ​ൽ​ഹി​യി​ൽ ക്വ​റ​ന്‍റൈ​നി​ൽ ക​ഴി​യാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ നി​ർ​ദേ​ശം അ​വ​ഗ​ണി​ച്ച് ഇ​വ​ർ ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ നി​ന്ന് കാ​ർ മാ​ർ​ഗം കേ​ര​ള​ത്തി​ലേ​ക്ക് വ​ര​വേ ക​മ്പം​മേ​ട് വ​ച്ച് പോ​ലീ​സ് പി​ടി​കൂ​ടി.

തുടർന്ന് നെ​ടു​ങ്ക​ണ്ടം ക​രു​ണ ആ​ശു​പ​ത്രി​യു​ടെ ഐ​സോ​ലേ​ഷ​ൻ വാ​ർ​ഡി​ൽ ദ​മ്പ​തി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ഇ​ന്നാ​ണ് വ​ന്ന​ത്. എന്നാൽ രോഗിയായ സ്ത്രീയുടെ കൂടെയുള്ള ഭർത്താവിന്റെ ഫലം നെഗറ്റീവ് ആണ്.