കോവിഡ് 19 രോഗബാധയുടെ 12 ലക്ഷണങ്ങൾ ..

കോവിഡ് 19 രോഗബാധയുടെ 12 ലക്ഷണങ്ങൾ ..

കോവിഡ് 19 രോഗബാധയുടെ 12 ലക്ഷണങ്ങൾ ..


ലോകമാകെ ദുരിതം വിതയ്ക്കുന്ന കോവിഡിനു പുതിയ മൂന്നു ലക്ഷണങ്ങൾ കൂടി കണ്ടെത്തിയതായി യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി). ഇതോടെ കൊറോണ വൈറസ് രോഗത്തിന്റെ ലക്ഷണങ്ങളുടെ എണ്ണം 12 ആയി.

മൂക്കടപ്പ് അല്ലെങ്കിൽ മൂക്കൊലിപ്പ്, ഛർദി, വയറിളക്കം എന്നിവയാണു പുതുതായി ചേർത്ത ലക്ഷണങ്ങൾ. പനി അല്ലെങ്കിൽ വിറയലുണ്ടാക്കുന്ന തണുപ്പ്, ചുമ, ശ്വാസതടസ്സം, ക്ഷീണം, പേശി അല്ലെങ്കിൽ ശരീരവേദന, തലവേദന, മണം അല്ലെങ്കിൽ രുചി നഷ്ടപ്പെടൽ, തൊണ്ടവേദന തുടങ്ങിയവയാണു സിഡിസിയുടെ പട്ടികയിൽ നേരത്തെ ഉൾപ്പെടുത്തിയിരുന്നത്.

സാർസ് കോവ്–2 വൈറസ് ബാധിച്ച് 2 മുതൽ 14 ദിവസത്തിനുശേഷം രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാമെന്നും സിഡിസി മുന്നറിയിപ്പ് നൽകി.