കൊറോണ യാത്രാ വിലക്ക് : കേരളാകോൺഗ്രസ് (എം ) നേതാവ് കാഞ്ഞിരപ്പള്ളി സ്വദേശി അജു പനയ്ക്കൽ ഉൾപ്പെടെയുള്ള മലയാളികൾ ക്വാലലംപൂർ വിമാനത്താവളത്തിൽ. കുടുങ്ങി

കൊറോണ യാത്രാ വിലക്ക് :  കേരളാകോൺഗ്രസ് (എം ) നേതാവ്   കാഞ്ഞിരപ്പള്ളി സ്വദേശി അജു പനയ്ക്കൽ ഉൾപ്പെടെയുള്ള മലയാളികൾ ക്വാലലംപൂർ വിമാനത്താവളത്തിൽ. കുടുങ്ങി


കൊറോണ യാത്രാ വിലക്ക് : കേരളാകോൺഗ്രസ് (എം ) നേതാവ് കാഞ്ഞിരപ്പള്ളി സ്വദേശി അജു പനയ്ക്കൽ ഉൾപ്പെടെയുള്ള മലയാളികൾ ക്വാലലംപൂർ വിമാനത്താവളത്തിൽ. കുടുങ്ങി

കാഞ്ഞിരപ്പള്ളി : കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ യാത്രാവിലക്ക് ഏർപ്പെടുത്തിയതോടെ വിവിധ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് വരുവാൻ. സാധിക്കാതെ നിരവധിപേർ കുടുങ്ങി. കേരളാകോൺഗ്രസ് (എം ) ജോസ് കെ . മാണി വിഭാഗം നേതാവ് കാഞ്ഞിരപ്പള്ളി മണ്ണാറക്കയം സ്വദേശി അജു പനയ്ക്കൽ, റൂബിൻ ഇലവുങ്കൽ എന്നിവർ ഉൾപ്പെടെയുള്ള നിരവധി മലയാളികൾ മലേഷ്യയിലെ ക്വാലലംപൂർ വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുകയാണ്.

ബുധനാഴ്ച വൈകിട്ട് 5.30മുതലാണ് കേന്ദ്രസര്‍ക്കാര്‍ യാത്രാവിലക്ക് ഏർപ്പെടുത്തിയതെങ്കിലും മലേഷ്യയിൽ നിന്ന് ഇന്ത്യൻ നഗരങ്ങളിലേക്കുള്ള വിമാനങ്ങൾ ഇന്നു മുതൽ റദ്ദാക്കിയതോടെയാണ് മലയാളികൾ ഉൾപ്പെടെ നൂറു കണക്കിന് ഇന്ത്യക്കാർ ക്വാലലംപൂർ വിമാനത്താവളത്തിൽ കുടുങ്ങിയത്. അജു പനയ്ക്കലും, റൂബിൻ ഇലവുങ്കലും സ്വകാര്യ ആവശ്യത്തിനായി മലേഷ്യ സന്ദർശിക്കുവാൻ പോയപ്പോഴാണ് അപ്രതീക്ഷിതമായ യാത്രാ വിലക്കിൽ പെട്ട് വിമാനത്താവളത്തിൽ കുടുങ്ങിയത്.

ഇന്ന് ഉച്ചയ്ക്ക് ശേഷം ചെന്നൈ, തിരുച്ചിറപ്പള്ളി, കൊച്ചി തുടങ്ങിയയിടങ്ങളിലേക്കു വരേണ്ട വിമാനമാണ് റദ്ദാക്കിയത്. വൈകിട്ട് ക്വാലലംപൂരിൽ നിന്ന് കൊച്ചിലേയ്ക്കുള്ള വിമാനത്തിൽ കയറുന്നതിന് ബോർഡിങ് പാസും നടപടിക്രമങ്ങളും പൂർത്തിയാക്കിയ യാത്രക്കാരോടാണ് വിമാനം റദ്ദാക്കിയ വിവരം അധികൃതർ അറിയിച്ചത്.

ഇന്ത്യയിലേക്ക് ഉള്ള വിമാനങ്ങളെല്ലാം റദ്ദാക്കിയെന്നാണ് അറിയിച്ചത്. കൊറോണ വ്യാപനം തടയുന്നതിനായി ബുധനാഴ്ച വൈകിട്ട് 5.30 മുതലാണ് അഫ്ഗാനിസ്ഥാൻ, ഫിലിപ്പീൻസ്, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് യാത്രാവിലക്ക് ഇന്ത്യ ഏർപ്പെടുത്തിയത്. പക്ഷേ ഒരു ദിവസം മുൻപേ നടപ്പാക്കാൻ തീരുമാനിച്ചതോടെ യാത്രക്കാർ വെട്ടിലായി.

ക്വാലലംപൂർ വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുന്ന യാത്രക്കാരെ എത്രയും പെട്ടെന്ന് ഇന്ത്യയിൽ എത്തിക്കുവാനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ജോസ് കെ മാണി എം പി കേന്ദ്രമന്ത്രിക്കു അടിയന്തിര സന്ദേശം അയച്ചു

LINKS