കോവിഡ് സ്ഥിരീകരിച്ച മടുക്ക ഗ്രാമം പൂർണമായും പോലീസ് നിയന്ത്രണത്തിൽ ; വെള്ളിയാഴ്ച വരുന്ന കോവിഡ് പരിശോധന റിസൾട്ട് പോസറ്റീവ് ആകരുതേയെന്ന പ്രാർത്ഥനയോടെ നാട്ടുകാർ

കോവിഡ് സ്ഥിരീകരിച്ച മടുക്ക ഗ്രാമം  പൂർണമായും പോലീസ് നിയന്ത്രണത്തിൽ ; വെള്ളിയാഴ്ച വരുന്ന കോവിഡ് പരിശോധന  റിസൾട്ട് പോസറ്റീവ് ആകരുതേയെന്ന പ്രാർത്ഥനയോടെ  നാട്ടുകാർ


മുണ്ടക്കയം: മഹാരാഷ്ട്രയില്‍ നിന്നും എത്തിയ യുവാവിന് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച കോരുത്തോട് മടുക്ക ഗ്രാമം പൂർണമായും പോലീസ് നിയന്ത്രണത്തിൽ. മഹാരാഷ്ട്രയില്‍ നിന്നും എത്തി ക്വാറണ്ടയിനിലിരിക്കെ കോവിഡ് സ്ഥിരീകരിച്ച 23 കാരനെ കോഴിക്കോട് നിന്നും കൂട്ടികൊണ്ടു വന്ന ഓട്ടോ ഡ്രൈവർ അതിനു ശേഷം പല തവണ ഓട്ടം പോയിരുന്നു. യുവാവായമായി അടുത്തിടപഴകിയ മാതാപിതാക്കളുടെയും, ഡ്രൈവറുടെയും സ്രവ സാമ്പിൾ പരിശോധനയുടെ റിസൾട്ട് വെള്ളിയാഴ്ച ലഭിക്കുമെന്നാണ് കരുതുന്നത്. . അതിനാൽ തന്നെ നാട് ഭീതിയോടെയാണ് ടെസ്റ്റ് റിസൾട്ട് കാത്തിരിക്കുന്നത്. ഓട്ടോ ഡ്രൈവറുടെ ടെസ്റ്റ് പോസിറ്റീവ് ആയാൽ , അയാളുമായി സമ്പർക്കത്തിലുള്ള വളരെയധികം പേർ ക്വാറന്റൈനിൽ പോകേണ്ടിവരും .

ബുധനാഴ്ച എ.ഡി.ജി.പി എ. പത്മകുമാർ മടുക്കയിൽ സന്ദർശനം നടത്തി. സ്ഥലം സന്ദർശിച്ച അദ്ദേഹം പ്രതിരോധ പ്രവർത്തനം ശക്തമാക്തമാക്കാൻ പൊലീസിന് കർശന നിർദ്ദേശം നൽകി. ചട്ടലംഘനം നടത്തുന്നവർക്കെതിരെ നടപടി കർശനമാക്കാനും അദ്ദേഹം നിർദ്ദേശിച്ചു. ഡി.വൈ. എസ്.പി. ജെ. സന്തോഷ് കുമാർ, മുണ്ടക്കയം സി.ഐ. വി ഷിബുകുമാർ, എസ്.ഐ. ഷാജി എന്നിവരും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു.

കോവിഡ് സ്ഥിരികരിച്ച യുവാവിനു തലവേദന ഉണ്ടായിരുന്നു. മറ്റു രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. തനിക്ക് തലവേദന ഉള്ള കാര്യം യുവാവ് ആരോഗ്യ വകുപ്പിനെ അറിയിച്ചിരുന്നു. എന്നാൽ അത് ദൂര യാത്ര മൂലം ഉണ്ടായതാണെന്നാണ് കരുതിയിരുന്നത്.
യുവാവിന്റെ ഒപ്പം എത്തിയ മറ്റൊരു യുവാവിനെ പരിശോധന ഫലം പോസറ്റീവ് ആയതോടെ മടുക്കയിലെ യുവാവിന്റെ സാമ്പിൾ പരിശോധിക്കുകയായിരുന്നു. അത് പോസറ്റീവ് ആയതോടെ യുവാവുമായി നേരിട്ട് സമ്പർക്കമുള്ളവരുടെ സാംപിളുകൾ കോവിഡ് ടെസ്റ്റിന് അയക്കുകയായിരുന്നു. വെളളിയാഴ്ച പരിശോധന ഫലമെത്തും കോരുത്തോട്ടില്‍ മറ്റു രണ്ടു ഓട്ടോ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ 10 പേര്‍ ക്വാറണ്ടയിനിലായിട്ടുണ്ട്.