പഴയിടം മിഡാസ് റബ്ബർ ഫാക്ടറിയിലെ 29 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു.

പഴയിടം   മിഡാസ് റബ്ബർ ഫാക്ടറിയിലെ 29  ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു.


ചെറുവള്ളി: പഴയിടം മിഡാസ് റബ്ബർഫാക്ടറി തൊഴിലാളികളായ 25 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ ഇവിടെ നാലു തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് സ്ഥാപനം അടച്ച് ജീവനക്കാരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ച് ഏഴു ദിവസത്തിനു ശേഷം നടത്തിയ ആന്റിബോഡി പരിശോധനയിലാണ് 25 പേരുടെ പരിശോധനാ ഫലം പോസിറ്റീവ് ആയത്. ഇതോടെ മെഡാസ് ഫാക്ടറിയിലെ 29 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ബുധനാഴ്ച സമീപത്തെ മൂന്നുകടക്കാരെയും 79 തൊഴിലാളികളെയും ആണ് കോവിഡ് ആന്റിജൻ ടെസ്റ്റിന് വിധേയരാക്കിയത്. .

ഇവരെ മരങ്ങാട്ടുപള്ളിയിലെ കോവിഡ് ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റി. മൂന്ന് വ്യാപാരികളുടെ ഫലം നെഗറ്റീവാണ്. ഫാക്ടറി തിങ്കളാഴ്ച മുതൽ അടച്ചിരിക്കുകയാണ്. ഒരാഴ്ചയ്ക്കു ശേഷം മറ്റു ജീവനക്കാർക്കു കൂടി കോവിഡ് പരിശോധന നടത്തും. ഇടയിരിക്കപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് പരിശോധനയും അണുവിമുക്ത പ്രവർത്തനവും നടത്തിയത്.