കോവിഡ്: കോട്ടയം ജില്ലയിൽ പുതിയ മാർഗ നിർദേശങ്ങൾ ; വ്യാപാര സ്ഥാപനങ്ങൾ 5 മണിക്ക് വരെ മാത്രം./ തട്ടുകടകൾ പൂർണമായും നിരോധിച്ചു / ഓട്ടോറിക്ഷ/ ടാക്സിയിൽ ക്യാബിൻ നിർബന്ധം

കോവിഡ്: കോട്ടയം ജില്ലയിൽ പുതിയ മാർഗ നിർദേശങ്ങൾ ; വ്യാപാര സ്ഥാപനങ്ങൾ 5 മണിക്ക് വരെ മാത്രം./ തട്ടുകടകൾ പൂർണമായും നിരോധിച്ചു / ഓട്ടോറിക്ഷ/ ടാക്സിയിൽ ക്യാബിൻ നിർബന്ധം



കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. തദ്ദേശ സ്വയംഭരണ മേധാവികളുമായും ജില്ലാ പൊലീസ് മേധാവിയും ജില്ലാതല ഉദ്യോഗസ്ഥരുമായും നടത്തിയ ഓൺലൈൻ ചർച്ചയുടെ അടിസ്ഥാനത്തിലാണ് കലക്ടർ പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചത്.

മാർഗ നിർദേശങ്ങൾ

  1. ഷോപ്പുകള്‍, മാളുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും വൈകുന്നേരം 5 മണിക്ക് ശേഷം തുറന്നു പ്രവര്‍ത്തിക്കുന്നത് അനുവദിക്കില്ല.
  2. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാവുന്നത് വൈകുന്നേരം 5 വരെ മാത്രം. രാത്രി 8 വരെ ഭക്ഷണം പാഴ്സലായി വിതരണം നടത്താവുന്നതാണ്. ഹോട്ടലുകളില്‍ സാമൂഹിക അകലം, മാസ്ക്, സാനിറ്റൈസറുടെ ഉപയോഗം എന്നിവ പാലിക്കപ്പെടുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പ് വരുത്തണം. ഹോട്ടലുകൾ സന്ദര്‍ശിക്കുന്നവരുടെ പേര് വിവരങ്ങളും മൊബൈല്‍ നമ്പറും പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തി സൂക്ഷിക്കണം.
  3. വാര്‍ഡുതല ജാഗ്രതാ സമിതിയുടെ (ആർആർടി) പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ ഊര്‍ജിതപ്പെടുത്തേണ്ടതാണ്. വിദേശങ്ങളില്‍നിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നും ഇതര ജില്ലകളിലെ ഹോട്സ്പോട്ടുകളില്‍നിന്നും ജില്ലയില്‍ എത്തിച്ചേരുന്നവരെ വാര്‍ഡ് തല ജാഗ്രതാ സമിതി പ്രത്യേകം നിരീക്ഷണ വിധേയമാക്കേണ്ടതാണ്.
  4. ഷോർട്ട് വിസിറ്റ് പാസ് വഴി ജില്ലയില്‍ എത്തിച്ചേരുന്നവര്‍ പലയിടങ്ങളിലായി യാത്ര ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് ഇത്തരം സന്ദര്‍ശകര്‍ കാര്യനിര്‍വഹണം നടത്തി മറ്റ് ഇടങ്ങളുമായി ബന്ധപ്പെടാതെ യഥാസമയം തിരിച്ചുപോകണം.
  5. വഴിയോരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിരോധിച്ചു. തട്ടുകടകള്‍ നടത്തി ഉപജീവന മാര്‍ഗം തേടുന്നവര്‍ക്ക് മറ്റ് തൊഴിലുകള്‍ ലഭ്യമാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ സ്വീകരിക്കേണ്ടതാണ്.‌‌‌‌‌‌
  6. മത്സ്യ മാര്‍ക്കറ്റുകള്‍ ജൂലൈ 31 വരെ പൂര്‍ണമായും അടച്ചിടണം.

7.‍ ഞായറാഴ്ചകളിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല. അനാവശ്യ യാത്രകള്‍ പൂര്‍ണമായും നിരോധിച്ചു. അവശ്യ സാധനങ്ങള്‍ വില്‍പന നടത്തുന്ന കച്ചവട സ്ഥാപനങ്ങള്‍ ഒഴികെ മറ്റ് സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് അനുവദനീയമല്ല.

  1. ജില്ലയിലേക്ക് പ്രവേശിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള 14 ദിവസത്തെ ക്വാറന്റീൻ സംവിധാനം സ്പോണ്‍സർമാര്‍/ കോണ്‍ട്രാക്ടര്‍മാര്‍ തന്നെ സജ്ജമാക്കേണ്ടതാണ്. ഒറ്റപ്പെട്ട് വരുന്ന മറ്റ് തൊഴിലാളികള്‍ക്ക് ക്വാറന്റീൻ സംവിധാനം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനവും ലേബർ ഡിപ്പാർട്ടുമെന്റും ഏര്‍പ്പെടുത്തണം.
  2. ഗ്ലൗസ്‌, മാസ്ക്, സാനിറ്റൈസര്‍ എന്നിവയുടെ ക്ഷാമം നേരിടാത്ത വിധം ഇവയുടെ ലഭ്യത തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പ് വരുത്തേണ്ടതാണ്.
  3. ഇതര സ്ഥലങ്ങളില്‍നിന്ന് പട്ടിക ജാതി / പട്ടിക വര്‍‍ഗ കോളനികളിലേക്ക് പ്രവേശിക്കുന്നവരെ പ്രത്യേക സ്ക്വാഡ് മുഖാന്തരം നിരീക്ഷിക്കുന്നതിനും ആവശ്യമെങ്കില്‍ ക്വാറന്റീനിൽ പ്രവേശിപ്പിക്കുന്നതിനുമുള്ള നടപടികള്‍ ബന്ധപ്പെട്ട ഓഫിസര്‍മാര്‍ സ്വീകരിക്കണം.
  4. സാമൂഹിക അകലം, മാസ്ക് ഉള്‍പ്പടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ബസുകളില്‍ യാത്രക്കാരെ തിരുകി കയറ്റി സര്‍വീസ് പാടില്ല.
  5. റെയില്‍വെ സ്റ്റേഷനുകളില്‍ യാത്രക്കാര്‍ സാമൂഹിക അകലം, മാസ്ക് ഉള്‍പ്പടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സഞ്ചരിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം.
  6. ഓട്ടോറിക്ഷ/ ടാക്സി എന്നിവയില്‍ ഡ്രൈവറും യാത്രക്കാരും തമ്മിലുള്ള ബന്ധം ഒഴിവാക്കുന്നതിനായി കാബിന്‍ സംവിധാനം ഏര്‍‍പ്പെടുത്തണം.
  7. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളിലും മാളുകളിലും ഷോപ്പുകളിലും വലിയ കച്ചവട കേന്ദ്രങ്ങളിലും കോവിഡ് പ്രോട്ടോകോള്‍ കര്‍നമായും പാലിക്കേണ്ടതാണ്. സ്ഥാപനങ്ങൾ സന്ദര്‍ശിക്കുന്നവരുടെ പേര് വിവരങ്ങളും മൊബൈല്‍ നമ്പറും രേഖപ്പെടുത്തണം.

15.കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന കച്ചവട സ്ഥാപനങ്ങളുടെ ലൈസന്‍സ് തദ്ദേശസ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ താല്‍കാലികമായി റദ്ദ് ചെയ്യും. ഇത്തരം കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട ഇന്‍സിഡന്റല്‍ കമാൻഡർ, തഹസില്‍ദാര്‍ എന്നിവരെയോ കലക്ട്രേറ്റിലെ കണ്‍ട്രോള്‍ റൂമിലോ അറിയിക്കാവുന്നതാണ്.

  1. ക്വാറന്റീൻ സംവിധാനം ഏര്‍പ്പെടുത്തുന്ന സംഘടനകള്‍ മതപരമായ ചേരിതിരിവ് ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
  2. ഉപയോഗ ശൂന്യമായ മാസ്ക് /ഗ്ലൗസ് എന്നിവ നീക്കം ചെയ്യുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ച് ഉചിതമായ നടപടികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍/ ശുചിത്വമിഷൻ എന്നിവർ സ്വീകരിക്കേണ്ടതാണ്.
  3. ഇതര സംസ്ഥാനങ്ങള്‍/ ജില്ലകളില്‍നിന്ന് വരുന്ന ട്രക്ക് ഡ്രൈവേഴ്സിന് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ക്കായി വിശ്രമ കേന്ദ്രങ്ങള്‍ സജ്ജമാക്കി, ഇവര്‍ പൊതുജനങ്ങളുമായി ബന്ധപ്പെടുന്നില്ലെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പുവരുത്തണം.
  4. എടിഎം കൗണ്ടറുകളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബന്ധപ്പെട്ട ബാങ്ക് അധികൃതര്‍ ശ്രദ്ധിക്കേണ്ടതാണ്.
  5. ബ്രേക്ക് ദി ചെയിന്‍ ക്യാംപയിന്‍ പ്രവർത്തനങ്ങൾ പൊതു ഇടങ്ങളില്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ ശ്രദ്ധിക്കണം.
  6. അനാവശ്യമായ ഇതര സംസ്ഥാന/ജില്ലാ യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്.
  7. വിവാഹ ചടങ്ങുകള്‍, ഗൃഹപ്രവേശം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍, മരണാനന്തര ചടങ്ങുകള്‍ എന്നിവ വാര്‍ഡ് തല കമ്മിറ്റികള്‍ അറിയാതെ യാതൊരു കാരണവശാലും സംഘടിപ്പിക്കരുത്. ചടങ്ങുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാരും വാര്‍ഡുതല കമ്മിറ്റികളും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
  8. ആരാധനാലയങ്ങളില്‍ നിലവില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
  9. മൊബൈല്‍ സംവിധാനം ഉപയോഗിച്ച് പെന്‍ഷന്‍ മസ്റ്ററിങ് നടത്തുന്നതിനുള്ള നടപടികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ സ്വീകരിക്കേണ്ടതാണ്.